Connect with us

Hi, what are you looking for?

Crime,

അഭിമന്യു വധക്കേസിലെ രേഖകൾ കാണാത്തത്PFI ഭീകരരെ രക്ഷിക്കാൻ

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമന്യു കൊലപാതക കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായിരിക്കുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായിരിക്കുന്നത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ നഷ്ടമായിരിക്കുന്നത്.

കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുൾപ്പെടെ 11 രേഖകളാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കാണാതായിരുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ രേഖകൾ കാണാതായിരുന്നു. അത് ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. എത്രയും വേഗം രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ചിരിക്കെയാണ് അഭിമന്യു കൊലപാതക കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായിരുന്നത്.

രേഖകൾ നഷ്ട പെട്ടിരിക്കുന്ന വിവരം 2023 ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പകർപ്പുകൾ ലഭ്യമാണോയെന്നും വീണ്ടെടുക്കാനാകുമോയെന്നും ഹൈക്കോടതി അന്ന് ചോദിച്ചിരുന്നു. അഭിമന്യു കേസിന്റെ വിചാരണ മാർച്ച് 18 നു തുടങ്ങാനിരിക്കെയാണ് കോടതിയിലെ മോഷണം നടന്നിരിക്കുന്നത്. പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (PFI) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയ ശേഷമാണ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുന്നത്.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ ഒന്നിന് കൊലപ്പെടുത്തിയ കേസിൽ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികാലായിട്ടുള്ളത്. 2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസിൽ കൊല്ലപ്പെടുന്നത്. ഇതേ കോളജിലെ അർജുൻ എന്ന വിദ്യാർത്ഥിക്കും അഭിമന്യുവിനെ ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാർത്ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒൻപതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിർത്തിയെന്നും സഹൽ കത്തികൊണ്ട് അഭിമന്യുവിനെ കുത്തിയെന്നുമാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. കേസിന്റെ കുറ്റപത്രം വരെ കോടതിയിൽ നിന്നും അടിച്ചു മാറ്റിയിരിക്കുകയാണ്.

എസ്എഫ്‌ഐ നേതാവ് ആയിരുന്ന എം. അഭിമന്യു കൊല്ലപ്പെട്ടിട്ട് ആറ് വർഷമാകുന്നു. പക്ഷെ കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. 2018 സെപ്റ്റംബർ 26 നു ആണ് കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത്. പല കാരണങ്ങൾ പറഞ്ഞു തുടർന്ന് വിചാരണ വൈകുകയായിരുന്നു.

പോപ്പുലർ ഫ്രണ്ടിനെ 2022 സെപ്റ്റംബറിൽ നിരോധിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും പരാമർശിച്ചിരുന്നു. 2020 സെപ്റ്റംബർ മുതൽ വിചാരണ നടപടികൾ ആരംഭിക്കാൻ കേസ് പരിഗണിച്ചെങ്കിലും പലകാരണങ്ങളാൽ നീണ്ടുപോവുന്ന അവസ്ഥയിലാണ് കേസിന്റെ കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുൾപ്പെടെ 11 രേഖകൾ കാണാതായിരുന്നത്.

കോടതിക്ക് പോലീസ് സമർപ്പിച്ച കേസിന്റെ രേഖകൾ കാണാതെ പോകുന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്. കേസിനെ ബാധിക്കുന്ന വിഷയമാണിത്. കോടതി ജീവനക്കാരും കേസുമായി ബന്ധപ്പെട്ട അഭിഭാഷകരും അറിയാതെ രേഖകൾ ഒരിക്കലും കാണാതെ പോവുകയില്ല. കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഈ ദൗത്യം നടന്നിരിക്കുന്നത്. രാജ്യത്ത് നിരോധിച്ച തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ് കേസിലെ പ്രതികൾ എന്നതാണ് എടുത്ത് പറയേണ്ടത്. ഇതിൽ നിന്ന് ഈ തീവ്ര വാദികളുടെ രക്ഷക്കായാണ് കോടതി രേഖകൾ മുക്കിയിരിക്കുന്നത്. അല്ലെങ്കിൽ മോഷ്ടിച്ചിരിക്കുന്നത്. ഇതിൽ നിന്ന് അവരുമായി അടുത്ത ബന്ധം പുലർത്തുന്നവർ അല്ലെങ്കിൽ അവർക്ക് വേണ്ടി വീട് പണി ചെയ്യുന്നവർ കോടതിയിലും ഉണ്ടെന്നതാണ് വ്യക്തമാക്കപ്പെടുന്നത്.

2018 സെപ്റ്റംബർ 26 നു കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ പലകാരങ്ങളിൽ നീണ്ടു പോകുന്നതിനിടെയാണ് കേസിന്റെ രേഖകൾ കാണാതെ പോയിരിക്കുന്നത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിവുകൾ എന്നിവയിലൂടെ പ്രതികൾക്ക് രക്ഷയൊരുക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. കോടതികളിൽ സൂക്ഷിക്കുന്ന രേഖകളുടെ വിശ്വാസ്യതയെ കൂടിയാണ് സംഭവം ചോദ്യം ചെയ്യപ്പെടുന്നത്. നെറികെട്ട ഭരണ സംവിധാനങ്ങളുടെ പേക്കൂത്തുകൾ അരങ്ങു തകർക്കുമ്പോൾ കോടതികളിൽ നീതിലഭിക്കുമെന്ന ആശ്വാസമാണ് സാധാരണ ജനത്തിനുള്ളത്. കോടതികളിൽ നിന്ന് പോലും കേസിന്റെ രേഖകൾ അടിച്ചു മാറ്റപ്പെടുമ്പോൾ ജനം പിന്നെന്ത് ചെയ്യും?

അഭിമന്യു വധ കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കേസിലെ ഏറ്റവും നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളജിലെ അന്നത്തെ വിദ്യാർത്ഥികളായിരുന്നു. ഇവരെല്ലാം പഠനം പൂർത്തിയാക്കി മടങ്ങിയിരിക്കുന്നു. നിരവധി പേർ ജോലിക്കും ഉപരിപഠനത്തിനുമായി സംസ്ഥാനം വരെ വിട്ടിരിക്കുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കൊല്ലപ്പെട്ട 20 കാരനായ അഭിമന്യു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നത്. വട്ടവടയിലെ ഒരു ആദിവാസി സമുദായത്തിൽപെട്ട അഭിമന്യു തമിഴ് കർഷകരായ മനോഹാരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു. പരിജിത്തും കൗസല്യയും ആണ്സ അഭിമന്യുവിന്റെ സഹോദരങ്ങൾ.

മഹാരാജാസ് ക്യാമ്പസിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിക്കുന്നത്. കോളേജിലെ ചുവരെഴുത്തുകൾക്കായി ആദ്യം SFI ബുക്ക് ചെയ്ത സ്ഥലത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തിനു ശ്രമിക്കുകയായിരുന്നു. ഇതാണ് കാമ്പസ് ഫ്രണ്ട് – SFI തർക്കത്തിന് കാരണമാവുന്നത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തിൽ അഭിമന്യു ‘വർഗീയത തുലയട്ടെ’ എന്ന് മതിലിൽ എഴുതിയിരുന്നത്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പ്രകോപിപ്പിച്ചു.

തുടർന്നുണ്ടായ വാക്കു തർക്കങ്ങൾക്ക് ശേഷം കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്കൊപ്പം ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ എത്തി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമാണ് ഉണ്ടായത്. അക്രമത്തിനിടെ 19 കാരനായ ഫിലോസഫി ബിരുദ വിദ്യാർത്ഥി അർജുനും കുത്തേ റ്റിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...