കൊച്ചി . പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ പോയി, അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്ത് അപകടത്തിൽ മരിച്ചത്. ടെസ്റ്റ് ഡ്രൈവിനിടെ എളംകുളം ഭാഗത്ത് യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം.
പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ നിധിൻ അമ്മയ്ക്കൊപ്പം കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പോവുകയായിരുന്നു. ടെസ്റ്റ് ഡ്രൈവിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അഞ്ചുമിനിറ്റിലേറെ റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന ഒരു എക്സൈസ് വാഹനത്തിലാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. നിധിൻ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
ഏറെ നാളായി ബൈക്ക് വാങ്ങണമെന്ന നിഥിന്റെ ആഗ്രഹം സാധിച്ചു നൽകാൻ പിറന്നാൾ ദിനത്തിൽ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചാണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിൽ എത്തിയത്. മാർച്ച് 15ന് ആണ് നിധിന്റെ 24ാം പിറന്നാൾ. കളമശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ. മൃതദേഹം പോസ്റ്റ്മോ ർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: കാശിനാഥ് ദുരൈ. അമ്മ: ഷൈനി. സഹോദരി: നിഖിന.