Connect with us

Hi, what are you looking for?

Kerala

‘തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റും, മോദിയുടെ ഗ്യാരന്റി’, രാജീവ് ചന്ദ്രശേഖറിന് ആവേശോജ്ജ്വല വരവേൽപ്

തിരുവനന്തപുരം . തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താ വളത്തിലെ സ്വീകരണം ഏറ്റുവാങ്ങി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഐടി വികസനത്തിൽ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയർന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെത്തിയ എൻ.ഡി.എ.സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ആവേശോജ്ജ്വലമായ വരവേൽപ് ആണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ രാജീവ് ചന്ദ്രശേഖറെ ജയ് വിളിച്ചും പുഷ്പവൃഷ്ടി അർപ്പിച്ചുമാണ് എൻ.ഡി.എ പ്രവർത്തകർ വരവേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആണ് രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിനുള്ളിലെത്തി രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ചു. പുറത്ത് പൂക്കളും ഷാളുകളുമായി മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ അപ്പോൾ കത്ത് നിൽപ്പുണ്ടായിരുന്നു. വനിതാ പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തി.

എൻഡിഎ നേതാക്കളായ കാമരാജ് കോൺഗ്രസ്സ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്, ശിവസേന ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ തുടങ്ങി നിരവധി നേതാക്കൾ ചേർന്ന് ഷോൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ചു. പിന്നീട് തുറന്ന വാഹനത്തിൽ നഗരത്തിലൂടെ നീങ്ങി. നൂറ്കണക്കിന് വാഹനങ്ങൾ അകമ്പടിയാവുകയുണ്ടായി.

ചാക്ക, പാളയം തമ്പാനൂർ വഴി ബിജെപി ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രയിൽ ആവേശോജ്ജ്വല വരവേൽപ് ആണ് രാജീവ് ചന്ദ്ര ശേഖറിന് ലഭിച്ചത്. വിമാനത്താവളത്തിൽ ബിജെപി നേതാക്കളായ പ്രൊഫ. വി.ടി.രമ, കരമന ജയൻ, സി.ശിവൻകുട്ടി, പാലോട് സന്തോഷ്, കുളനട അശോകൻ, ആർ.സി.ബീന, ചെമ്പഴന്തി ഉദയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, അഡ്വ.വി.ജി ഗിരികുമാർ, ബിഡിജെഎസ് നേതാക്കളായ പരുത്തിപ്പള്ളി സുരേന്ദ്രൻ, ഡി.പ്രേംരാജ്, രാജേഷ് നെടുമങ്ങാട്, സതീശൻ, അജി കല്ലമ്പള്ളി,മുരളീധരൻ ശിവസേനാ നേതാക്കളായ ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, കണ്ണൻകോട് രാജേഷ് തുടങിയവർ സ്വീകരണത്തിനും റോഡ്‌ഷോയ്ക്കും നേതൃത്വം നല്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...