Connect with us

Hi, what are you looking for?

Crime,

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചനിലയില്‍

കോട്ടയം . പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നു വെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നാട്ടുകാര്‍ കൂട്ടമരണം അറിയുന്നത്.

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവർ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. ഭാര്യ മരീന മക്കൾ ജെറാൾഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം.

കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് മരീനയുടെ മൃതദേഹം കണ്ടെത്തി യത്. പാലാ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരിക യാണ്. കുട്ടികളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണം പോലീസ് അന്വേഷിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...