Connect with us

Hi, what are you looking for?

Crime,

മംഗളൂരുവിൽ മൂന്നു കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം, മലയാളി യുവാവ് അറസ്റ്റിലായി

മംഗളൂരുവിൽ മൂന്നു കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളി യുവാവ് പിടിയിലായി. എംബിഎ വിദ്യാർത്ഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെ അഭിൻ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പെൺകുട്ടികളെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവ. കോളേജിലാണ് മൂന്ന് വിദ്യാർത്ഥിനികൾ ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നാണ് വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. അലീന, അർച്ചന, അമൃത എന്നീ വിദ്യാർത്ഥിനികളാണ് ആക്രമിക്കപ്പെട്ടത്. ഇവരിൽ ഒരു പെൺകുട്ടിയെയാണ് അഭിൻ ലക്ഷ്യമിട്ടിരുന്നത്.

ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോളേജിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിദ്യാർത്ഥിനികൾ പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് യുവാവ് ആസിഡ് ആക്രമണം നടത്തുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...