Connect with us

Hi, what are you looking for?

Kerala

വെള്ളാപ്പള്ളിക്കും, തുഷാറിനുമെതിരെയുള്ള പിസി ജോര്‍ജിന്റെ പരാമര്‍ശം, പരാതി പറയാൻ തുഷാർ ജെപി നഡ്ഡയെ കാണും

ആലപ്പുഴ . പത്തനംതിട്ട സീറ്റു കിട്ടാത്തതിന്റെ പരിഭവം പങ്കു വെച്ചതിനിടെ ബിഡിജെഎസ്സിനെ കുറ്റപ്പെടുത്തിയ പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. പി സിക്കെതിരെ പരാതി പറയാൻ തുഷാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണും.

പത്തനംതിട്ട സീറ്റ് നല്‍കാത്തത് സംബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പിസി ജോര്‍ജ് പരാമര്‍ശം നടത്തുന്നത്. താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പിസി ജോർജ് പറയുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിസി ജോര്‍ജിന്റെ പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കുമെന്നാണ് ബിഡിജെഎസ് പറയുന്നത്. മാത്രമല്ല, തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് നിന്നും മത്സരികാണാ മെന്ന ആഗ്രഹത്തോടെ ഇരിക്കുകയുമാണ്. കേരളത്തില്‍ നാലു സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനാണ് എന്‍ഡിഎയില്‍ ധാരണയായിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...