Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥിന്റെ മരണം : ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എം കെ നാരായണൻ

കൽപ്പറ്റ. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായ ആരോപണങ്ങൾക്കിടെ ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എംകെ നാരായണൻ. ഡീൻ എം കെ നാരായണൻ തന്റെ ജോലി കൃത്യമായി കോളേജിലെ എസ് എഫ് ഐ ഗുണ്ടകൾക്ക് ഡീനിന്റെ എല്ലാ ഒത്താശകളും ഉണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.

സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവെച്ചതായും, വ്യക്തിപര മായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞതെന്നും റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ലെന്നും മുന്‍ വി സി ശശീന്ദ്രനാഥ് പറഞ്ഞിരുന്നു. വിവരങ്ങൾ വ്യക്തമായി അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്‍റേതാണെന്നും മുന്‍ വി സി ശശീന്ദ്രനാഥ് പറയുകയുണ്ടായി.

സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് ഡീൻ അവകാ ശപ്പെടുന്നത്. നടപടി ക്രമങ്ങൾ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ഡീന്റെ ഭാഷ്യം. പക്ഷെ മൂന്നു ദിവസം തുടർച്ചയായി ഒരു വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച വിവരം മാത്രം ഇടത് പക്ഷ പ്രേമം മൂത്ത എസ് എഫ് ഐ നേതാക്കളുടെ പ്രിയങ്കരനായ ഡീൻ അറിഞ്ഞിട്ടില്ല.

സിദ്ധാർത്ഥിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു എന്നാണ് ഡീൻ പറയുന്നത്. ഇക്കാര്യത്തിൽ ഡീനിനെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്. മരണം സ്ഥിരീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ തന്നെ ബന്ധുക്കളെ അറിയിച്ചെന്നു പറയുന്ന ഡീൻ, സിദ്ധാർത്ഥിന്റെ ആശുപത്രിയിലെത്തിച്ചു എന്ന് പറയുന്നതിൽ ദുരൂഹതയാണ് ഉള്ളത്.

സംഭവത്തിൽ സർവകലാശാലയ്‌ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡീൻ എംകെ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് പച്ച നുണയാണെന്നും എസ് എഫ് ഐ നേതാക്കളെ രക്ഷിക്കാനാണെന്നതുമാണ് വ്യതമാകുന്നത്. മർദനമേറ്റ കാര്യം സിദ്ധാർത്ഥൻ പറഞ്ഞില്ല. വീട്ടുകാരെയും അറിയിച്ചില്ല. മർദനവിവരം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് അറിയുന്നതെന്നാണ് നാരായണന്റെ ഭാഷ്യം. ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ ഒരു വിദ്യാർത്ഥി പോലും അറിയിച്ചില്ലെന്നും നാരായണൻ പറയുന്നു.

നാരായണൻ പറയുന്നത് ഇങ്ങനെ: ‘ആത്മഹത്യ ശ്രമം എന്ന വിവരമാണ് അസിസ്റ്റന്റ് വാർഡൻ ആദ്യം അറിയിക്കുന്നത്. വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണെന്നും എന്നാൽ സൗകര്യങ്ങൾ കുറവായതിനാൽ റെസിഡന്റ് ട്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന് എംകെ നാരായണൻ പറഞ്ഞു. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ചയാണെന്ന്’ നാരായണൻ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...