Connect with us

Hi, what are you looking for?

Crime,

ടി പി വധത്തിനു പിന്നിലെ കിരാതസ്രാവുകൾ ആരൊക്കെ? സി ബി ഐ വരും? കൊല്ലിച്ചവരുടെ മുഖം മൂടികൾ കീറും

ടി.പി. ചന്ദ്രശേഖരന്റെ ആരും കൊല ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസിനെ സ്വാധീനിക്കുമോ? തിരഞ്ഞെടുപ്പിൽ തീർച്ചയായും ടി പി യുടെ അമ്പത്തൊന്നു വെട്ടും ആരും കൊലയും കോടതി വിധിയുമൊക്കെ ചർച്ചയാകും. ഹൈക്കോടതി വിധിയിലൂടെ പ്രസ്താവനകൾ നടത്തി സി പി എമ്മിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സാദ്ധ്യതകൾ കൂടി അടക്കപ്പെട്ടിരിക്കുകയാണ്. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ടി.പി. ചന്ദ്രശേഖരനെ അരുംകൊലചെയ്ത സിപിഎമ്മിന്റെ മുഖംമൂടി വലിച്ചുകീറുന്നതാണ് ഹൈക്കോടതി വിധി.

കേരളത്തിൽ നടന്നു വന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ എടുത്തുപറയുന്നതും ഈ സാഹചര്യ ത്തിൽ തന്നെയാണ്. പ്രതികൾ എല്ലാം സി പി എമ്മുകാർ ആണെന്നതും കൊലപാതകം ആസൂത്രിതമായി നടത്തിയെന്നതും സി പി എമ്മിന് വായ തുറക്കാനുള്ള സാദ്ധ്യതകൾ കൂടി കൊട്ടിയടക്കപ്പെട്ടിരിക്കു കയാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മുകാരായ പ്രതികളുടെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സമൂഹമന സ്സാക്ഷിയെ വലിയൊരളവ് തൃപ്തിപ്പെടുത്തിയെങ്കിലും ടി പി വധ കേസ് ഇവിടെ തീരുന്നില്ല. കേസിന്റെ പിന്നിൽ നടന്ന ഗൂഡാലോചനയുടെ ചുരുളുകൾ അഴിയേണ്ടതായുണ്ട്. കൊലക്ക് പിന്നിൽ കരുക്കൾ നീക്കിയ ആ കിരാതന്മാരായ സ്രാവുകൾ ആരെന്നു അറിയണമെങ്കിൽ കേരളത്തിനു പുറത്തുള്ള അന്വേഷണ ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. കേരള പോലീസി ന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ച് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ ഗൂഡാലോചന തെളിയിക്കപ്പെടാൻ പോകുന്നില്ല.

രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ പൈശാചികമായ ഒരു കൊലപാതകം നടത്തിയ ശേഷം പണം വാരിയെറിഞ്ഞും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും രക്ഷപെടാൻ ശ്രമിച്ചവർക്കാണ് കോടതി ജയിൽ ശിക്ഷ നൽകിയിരിക്കുന്നത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് പോലും അവർക്ക് വിനയാവുകയായിരുന്നു. കേസിൽ കനത്ത ശിക്ഷ വിധിച്ചത് വഴി കോടതി പരിപാവനമായ നീതി നിർവഹണം ആണ് നിർവഹിച്ചിരിക്കുന്നത്. കേസില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ശിക്ഷ ഇരട്ടജീവപര്യന്തമാ ക്കുകയായിരുന്നു കോടതി.

തങ്ങളെ ആശ്രയിച്ചു കഴിയുന്ന അമ്മയും ഭാര്യയും മക്കളുമൊക്കെ യുണ്ടെന്നും, ശിക്ഷയില്‍ ഇളവു നല്‍കണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മനുഷ്യത്വം തൊട്ടു തീണ്ടാത്തവിധം ഒരാളെ കൊലചെയ്തവര്‍ ഇത്തരം പരിഗണനക ളൊന്നും അര്‍ഹിക്കുന്നില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

വിചാരണക്കോടതി വിട്ടയച്ച രണ്ടു പ്രതികള്‍ക്കും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയ ആറ് പേര്‍ക്കും, ഏറ്റവുമൊടുവില്‍ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്കും 2034 ന് മുന്‍പ് ശിക്ഷയില്‍ ഇളവു നേടി കോടതിയെ സമീപിക്കാനാവില്ല എന്ന വ്യവസ്ഥ കനത്ത തിരിച്ചടിയാണ് സി പി എമ്മിനു കൂടി നൽകിയിരിക്കുന്നത്. വിചാരണക്കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നതിനിടെ പോലും ഭരണ രാഷ്‌ട്രീയ സ്വാധീനത്തിന്റെ പിൻ ബലത്തിൽ പ്രതികള്‍ പലപ്പോഴും ജയിലിനു പുറത്ത് വിലസുകയായിരുന്നു. പുതിയ കൊട്ടേഷനുകൾ തേടുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പെട്ടെന്നുള്ള പ്രകോപനം കൊണ്ട് നടത്തിയതല്ല കൊലപാതകമെന്നും, മൂന്നുവര്‍ഷത്തോളം നീണ്ട ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും, ചന്ദ്രശേഖരന്റെ തലച്ചോര്‍ തെങ്ങിന്‍ പൂക്കുലപോലെ ചിതറിക്കുമെന്ന് പ്രതികള്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി കണക്കിലെടുത്തു. ചന്ദ്രശേഖരന്റ കൊലപാതകം ഹീനമായ കുറ്റകൃത്യമായി കോടതി വിലയിരുത്തി.

കൊലപാതക രാഷ്‌ട്രീയത്തിനെതിരായ ശക്തമായ വിധിയാണ് കോടതി പറഞ്ഞിരിക്കുന്നത്. വധശിക്ഷ വിധിക്കുന്നതില്‍നിന്ന് ഒഴിവാകുമ്പോള്‍ ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ന്യായവും ഉചിതവുമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ജനാധിപത്യ തത്വങ്ങളാല്‍ ഭരിക്കപ്പെടാന്‍ തെരഞ്ഞെടുത്ത ഒരു സമൂഹത്തിനും, ജനങ്ങള്‍ക്കുമെതിരായ കുറ്റകൃത്യമായി രാഷ്‌ട്രീയ കൊലപാതകങ്ങളെ കാണണമെന്ന നിലപാടാണ് കോടതി വിധിയിലൂടെ സ്വീകരിച്ചിരിക്കുന്നത്. ജീവപര്യന്തത്തിന്റെ കഠിനമായ വ്യവസ്ഥകള്‍ പ്രതികളുടെ കടുത്ത ശിക്ഷയ്‌ക്കും ഇരകളുടെ അവകാശത്തിനും ആവശ്യമാണെന്ന് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സിപിഎമ്മിന്റെ ഉന്നത സ്രാവുകളുടെ ആവശ്യപ്രകാരം നേതൃത്വത്തിന്റെ തന്നെ അറിവോടെ ഗൂഢാലോചന നടത്തി വളരെക്കാലത്തെ ആസൂത്രണത്തിനു ശേഷം നടത്തിയ കൊലയാണിതെന്നു എന്തുകൊണ്ടും വ്യകതമാണ്. രണ്ട് ജില്ലകളില്‍നിന്നുള്ള പ്രതികള്‍ സിപിഎം നേതാക്കളും അനുഭാവികളുമാണ്. പ്രാദേശികമായ തര്‍ക്കമോ പ്രതികാരമോ അല്ല കൊലപാതകത്തിന് കാരണമായത്. പ്രതികളെക്കൊണ്ട് കൊലനടത്തിക്കുക മാത്രമല്ല, ജയിലനകത്തും പുറത്തും അവരെ സംരക്ഷിക്കുകയും ചെയ്തത് സിപിഎം ചെയ്തിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിന് കോടി വീശുക മാത്രമല്ല, തങ്ങളുടെ ദൗത്യം നിർവഹിച്ച പ്രതികളെ സംരക്ഷിക്കുക കൂടിയാണ് ഭരണ കസേരയുടെ അധികാര ഹുങ്കിൽ സി പി എം ചെയ്തിരിക്കുന്നത്.

കേസ് നടത്തിയത് പോലും ഇതിനായി പ്രത്യേകം പാര്‍ട്ടി നേതാക്കളെ നിയോഗിച്ച് തന്നെയായിരുന്നു. ഇതൊക്കെ ചെയ്തവരാണ് ടി പി വധവുമായി ബന്ധമില്ലെന്ന് വാദിക്കുകയും ജനങ്ങളെ കബളിപ്പിക്കാനും ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു വലിയ തിരിച്ചടി സി പി എമ്മിന്റെ ഉൾവയറ്റിൽ ആളി കത്തുന്നുണ്ട്. പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിച്ചുവെങ്കിലും ടിപി വധക്കേസ് യുക്തിസഹമായ പരിസമാപ്തിയില്‍ എത്തിയെന്നു പറയാൻ ഒരിക്കലും കഴിയുകയില്ല.

ഗൂഢാലോചനയില്‍ പങ്കെടുത്തവർക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതാ യുണ്ട്. അവരും ശിക്ഷിക്കപ്പെടേണ്ടതായുണ്ട്. അത് ഇതുവരെ സംഭവിക്കാതെ പോയത് ജനം മൂക്കത്ത് വിരൽ വെച്ച് പോവുന്ന ചില ഒത്തു കളികൾ പിന്നാമ്പുറത്ത് നടന്നതിനാലാണ്. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറി രമേശ് ചെന്നിത്തല വന്നതോടെ ചില അട്ടിമറികള്‍ നടന്നതായാണ് കരുതപ്പെടുന്നത്. അത് കൊണ്ട് തന്നെ കൊന്നവര്‍ക്കൊപ്പം കൊല്ലിച്ചവരും ശിക്ഷിക്കപ്പെടുന്നതുവരെ നീതി നടപ്പായെന്നു പറയാൻ കഴിയില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...