Connect with us

Hi, what are you looking for?

Kerala

പിണറായി ഒന്ന് വിളിച്ചു, കമലക്ക് ഡെപ്യുട്ടേഷൻ AK ആന്റണിയുടെ ദാനം, അണികൾ പോലും ഞെട്ടി !

മൂന്ന് വര്‍ഷമായി ഡി.എ ഇല്ലെങ്കിലും സി.പി.എം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയനെ ഇതൊന്നും ബാധിച്ചിട്ടില്ല. എന്‍.ജി.ഒ യൂണിയന്‍ അണികളുടെ എണ്ണത്താല്‍ വളരുകയാണ് സെക്രട്ടേറിയേറ്റിലെ സി.പി.എം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷനിലും അണികള്‍ വര്‍ദ്ധിക്കുകയാണ്.

ഭരണാനുകൂല സംഘടനയില്‍ അണികള്‍ വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ കമന്റ്. സ്ഥലമാറ്റം ഇഷ്ടമുള്ള സ്ഥലത്ത് വേണമെങ്കിലും എന്തിന് ഡെപ്യൂട്ടേഷന്‍ വേണമെങ്കിലും ഭരണാനുകൂല സംഘടനയില്‍ അംഗമാകണം എന്നാണ് അവസ്ഥ. ദേശാഭിമാനി വരി സംഖ്യ കൃത്യമായി അടയ്ക്കണം, പ്രവര്‍ത്തന ഫണ്ട് തുടങ്ങീ വിവിധ ഫണ്ടുകള്‍ വേറെയും നല്‍കണം. എന്നാല്‍ യു.ഡി.എഫ് ഭരണത്തില്‍ എതിര്‍ കക്ഷി നേതാവിന്റെ ബന്ധുക്കള്‍ക്ക് കാര്യസാദ്ധ്യത്തിന് ഭരണകക്ഷി സര്‍വീസ് സംഘടനകളുടെ അംഗത്വം വേണ്ട.

എല്‍ഡിഎഫ് നേതാവ് യു.ഡി.എഫ് നേതാവിനെ ഒന്ന് വിളിച്ചാല്‍ മതി കാര്യം മണി മണിയായി നടക്കും. ഒരു കൊടുക്കൽ വാങ്ങൽ ഒക്കെ എവിടെയാണ് നടക്കാത്തത്. അത് എല്ലാ പാർട്ടികളിലും ഓർ നീക്കുപോക്കൊക്കെ കാണും. അത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി വിജയന്റെ ഭാര്യ കമല. ഭാര്യയ്ക്ക് ഡെപ്യൂട്ടേഷന്‍ വേണമെന്ന് പിണറായി ആവശ്യപ്പെട്ടത് 2001 ല്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിയോടായിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍.

തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ ഭാര്യ കമലക്ക് സാക്ഷരത മിഷനില്‍ ഡെപ്യൂട്ടേഷന്‍ വേണമെന്നായിരുന്നു പിണറായിയുടെ ആവശ്യം. വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയെ വിളിച്ചു വരുത്തി പിണറായിയുടെ ആവശ്യം നടത്തി കൊടുക്കാന്‍ ആന്റണി പറഞ്ഞു. ടീച്ചറായ കമലക്ക് സാക്ഷരത മിഷനില്‍ പ്രൊജക്ട് ഓഫിസറായി ഡെപ്യുട്ടേഷന്‍ നിയമന ഉത്തരവ് ഇറങ്ങിയത് റോക്കറ്റ് വേഗത്തില്‍ ആയിരുന്നു.ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്യാത്ത ആള്‍ എന്നാണ് എ.കെ. ആന്റണിയെ കുറിച്ചുള്ള പാണന്‍മാരുടെ പാട്ട്.

കമലയുടെ കാര്യത്തില്‍ ആന്റണി കണ്ണടച്ചു. ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡെപ്യൂട്ടേഷന്‍ എക്‌സ്റ്റെന്‍ഷന് അപേക്ഷിക്ക ണമെന്നാണ് ചട്ടം. കമല ഓരോ വര്‍ഷവും ഡെപ്യൂട്ടേഷന്‍ നീട്ടണമെന്ന് അപേക്ഷിക്കും. പിണറായിയുടെ വിളി എത്തും. ആന്റണിയും നാലകത്ത് സൂപ്പിയും കമലക്ക് ഡെപ്യൂട്ടേഷന്‍ നീട്ടി കൊടുക്കും. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ പ്രതിരോധമന്ത്രാലയത്തില്‍ എക്‌സാമിനര്‍ തസ്തികയില്‍ ഇന്നത്തെ വിവാദ നായികക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു. പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗിസിനാണ് എ.കെ ആന്റണി എക്‌സാമിനര്‍ ജോലി തരപ്പെടുത്തി കൊടുത്തത്.

ഇക്കാര്യങ്ങൾ നിൽക്കുമ്പോഴാണ് ഭാര്യ കമലയുടെ പെന്‍ഷന്‍ പണം കൊണ്ടാണ് വീണ ഐ.ടി കമ്പനി തുടങ്ങിയതെന്ന പിണറായി വിജയന്റെ വെളിപ്പെടുത്തലും നാം ഓർക്കേണ്ടത്. കമലക്ക് ലഭിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എത്രയാണ് എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. 2019 ലാണ് ശമ്പളവും പെന്‍ഷനും അവസാനമായി പരിഷ്‌കരിച്ചത്. അതനുസരിച്ച് 25 വര്‍ഷം സര്‍വീസുള്ള സ്‌ക്കൂള്‍ ടീച്ചര്‍ക്ക് പരമാവധി 47 ലക്ഷം രൂപ പെന്‍ഷന്‍ ആനുകൂല്യമായി ലഭിക്കും.

മുഖ്യമന്ത്രിയുടെ ഭാര്യ വിരമിച്ചിട്ട് ഏകദേശം 15 വര്‍ഷത്തോളമായി. അന്നത്തെ പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം 15 വര്‍ഷം മുമ്പ് വിരമിച്ച സ്‌ക്കൂള്‍ ടീച്ചറിന് പരമാവധി പെന്‍ഷന്‍ ആനുകൂല്യമായി ലഭിക്കുക 25 ലക്ഷം രൂപയാണ്. 7 ബാങ്ക് അക്കൗണ്ടിലായി 20 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും 9 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങളും കമലയുടെ പേരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടാണ് മകള്‍ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം അസത്യമാണെന്ന് മേല്‍കണക്കുകളില്‍ നിന്ന് വ്യക്തം. 2014 സെപ്റ്റംബറില്‍ ആണ് വീണ ബാംഗ്ലൂരില്‍ ഐ.ടി കമ്പനി തുടങ്ങിയത്. 2019 ല്‍ പെന്‍ഷന്‍ ചട്ട പ്രകാരം, 25 വര്‍ഷം സേവനം ഉള്ള ഒരു സ്‌കൂള്‍ ടീച്ചര്‍ക്ക് ലഭിക്കാവുന്ന പരമാവധി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളം 70000 എന്ന് കണക്കാക്കിയാല്‍,

പ്രതിമാസം പെന്‍ഷന്‍ – 29800 ,വിരമിക്കല്‍ ഗ്രാറ്റുവിറ്റി – 11-12 ലക്ഷം , കമ്മ്യൂറ്റേഷന്‍ തുക – 12-13 ലക്ഷം , പി.എഫ് നിക്ഷേപം – 15-16 ലക്ഷം ,
എസ്.എല്‍ ഐ തുക – 2-3 ലക്ഷം , ജി.ഐ.എസ് തുക – 4-5 ലക്ഷം , ലീവ് സറണ്ടര്‍ – 2-3 ലക്ഷം ,ആകെ – 44-47 ലക്ഷം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...