Connect with us

Hi, what are you looking for?

India

നിക്ഷേപകർക്ക് ബൈജു രവീന്ദ്രനെ വേണ്ട, സിഇഒ സ്ഥാനത്തുനിന്ന് പുകക്കാൻ നീക്കം, നടക്കില്ലെന്നു ബൈജു

ബെംഗളൂരു . ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് നിക്ഷേപകർ പുകച്ച് പുറത്താക്കുമോ? ഓഹരി ഉടമകളുടെ യോഗത്തിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുള്ള ആവശ്യമാണ് മുഖ്യമായും ഉയർന്നത്. കമ്പനിയുടെ അസാധാരണ ജനറൽ ബോഡി യോഗത്തിൽ ഓഹരിയുടമകൾ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തതോടെ ബൈജു രവീന്ദ്രൻ തീർത്തും വെട്ടിലായി.

കമ്പനിയുടെ 60 ശതമാനം ഓഹരി ഉടമകൾ പങ്കെടുത്ത യോഗത്തി ലാണ് ബൈജു രവീന്ദ്രനെതീരെ തീരുമാനം ഉണ്ടായിരിക്കുന്നത്. ബൈജൂസിലെ പ്രധാന ഓഹരിയുടമകളായ പ്രോസസ് എൻവി, പീക് എക്സ്‌വി എന്നിവർ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായ നിലപാട് എടുത്തത്.. മറ്റു ചില നിക്ഷേപകരും ബൈജുവിനെതിരെ വോട്ടു രേഖപ്പെടുത്തുക യായിരുന്നു.

തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കിയില്ലെന്നാണ് ബൈജു രവീന്ദ്രൻ പറഞ്ഞിട്ടുള്ളത്. ബൈജു യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിയിൽ പങ്കെടുത്തതെന്നും, അതുകൊണ്ടുതന്നെ യോഗതീരുമാനങ്ങൾ അസാധുവാണെന്നും ബൈജു രവീന്ദ്രൻ അവകാശവാദം നടത്തി. യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ബൈജൂസ് തൊട്ടു പിറകെ വാർത്താക്കുറിപ്പും പുറത്തിറക്കി. 2015ലാണ് ബൈജു രവീന്ദ്രൻ ബൈജൂസ് സ്ഥാപിച്ചത്.

ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയിരുന്നു. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി ജീവനക്കാർ കടക്കാൻ ശ്രമിച്ചു. ബഹളം വച്ചും, സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം അലങ്കോലപ്പെടുത്താനും ശ്രമം ഉണ്ടായി. വിവിധ ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബൈജു രാജ്യത്തിനു പുറത്തേക്ക് പോകുന്നത് വിലക്കി ഇ.ഡിയുടെ നോട്ടിസ് വന്ന പിറകെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം ഉണ്ടാവുന്നത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കം നടക്കുകയാണ് ഉണ്ടായത്.

ഇതിനിടെ തകർച്ചയിളായ കമ്പനിയെ കരകയറാനുള്ള തീവ്ര ശ്രമമാന് ഇപ്പോൾ കമ്പനിയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളുമായി ബൈജു ഓഹരി ഉടമകൾക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കാ നിരിക്കുകയാണ് ബൈജൂസ്‌. നിലവിലുള്ള അവസ്ഥയിൽ ഓഹരിയുടമകൾ ഇത് ഒന്നും മുഖ വിലക്കെടുക്കുന്ന മട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...