എഡ്യൂടെക് ഭീമൻ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ആണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. വിദേശ വിനിമയ നിയമങ്ങളുടെ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനത്ത തുടർന്നാണ് നോട്ടീസ് പുറത്തിറക്കിയത്. ബെംഗളുരു ഓഫീസി നെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണിത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിളായ വീണ ബൈജൂസ് ചെലവ് കുറയ്ക്കാൻ ബെംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയുകയാണ്. പ്രസ്റ്റീജ് ടെക് പാര്‍ക്കിലുള്ള ഓഫീസിന്റെ പാട്ടക്കരാര്‍ (Lease Agreement) ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു.