റായ്പുര്‍ . ഛത്തീസ്ഗഢിലെ ബിലായ്യിൽ അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരണപെട്ടു. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് പടർന്ന തീയുടെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് നിഗമനം.
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി, സംസ്കാരം ഭിലായ് ഗാന്ധി നഗർ സെന്റ് മേരീസ് പള്ളിയിൽ നടത്തും.