Connect with us

Hi, what are you looking for?

Crime,

കരിമണൽ കമ്പനി കൊടുത്ത എല്ലാ മാസപ്പടികളും SFIO അന്വേഷിക്കും, ‘PV’ക്ക് ഉൾപ്പടെ വയറ്റിൽ തീ!

ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും SFIO അന്വേഷിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ മാസപ്പടി വാങ്ങിയവർക്കൊക്കെ നെഞ്ചിടിപ്പേറി.

CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും അന്വേഷണ പരിധിയിലുണ്ടെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. നിയമത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകന്റെ ശ്രമങ്ങളെ ദുര്‍ബലമായ വാദമെന്നാണ് കോടതി വിലയിരുത്തുക കൂടി ചെയ്തിരിക്കുന്നത്.

വസ്തുതകള്‍ കണ്ടെത്താന്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണ്. അന്വേഷണം റദ്ദാക്കാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ സ്വീകാര്യമല്ല. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ചുവെന്നും അത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കുള്ള യഥാര്‍ത്ഥ ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ച് കൊണ്ടായിരുന്നു എസ്എഫ്‌ഐഒ പോലെ വിപുലമായ അധികാരങ്ങളുള്ള ഏജന്‍സി തന്നെ കേസ് അന്വേഷിക്കുന്നത് നല്ലതാണെന്ന് കോടതി വ്യക്തമാക്കുന്നത്.

അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം കേസുകള്‍ വെല്ലുവിളിയാണ്. അതിസങ്കീര്‍ണമായ ധാരാളം പ്രക്രിയകള്‍ ഇത്തരം കേസുകളില്‍ വേണ്ടിവരും. സൂക്ഷ്മവും സങ്കീര്‍ണവുമായ വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാമര്‍ഥ്യമുള്ള എസ്എഫ്‌ഐഒ തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കും. അന്വേഷണത്തെ സാധൂകരിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന വിധിയില്‍ പറയുകയുണ്ടായി. കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ വീണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്കു മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.

എസ്എഫ്‌ഐഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്‌സാലോജിക് ഹൈക്കോടതിയെ സമീപിക്കുന്നത്. വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു എക്‌സാലോജിക്ക് മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി കർണാടകം ഹൈക്കോടതിയിൽ ഹര്‍ജി നൽകുന്നത്. ഈ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിലെ നിരവധി പ്രമുഖർക്ക് അത് തിരിച്ചടിയാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...