Connect with us

Hi, what are you looking for?

Crime,

വീണയെ നിയമത്തിന്റെ ഊരാക്കുടുക്കിലേക്ക് തള്ളിയിട്ടത്, പിണറായിയുടെ ധാർഷ്ട്യം, വീണക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്നത് ROC റിപ്പോർട്ട്

കൊച്ചി . അന്വേഷണം തടയാൻ പോയ മുഖ്യമന്ത്രി വീണ വിജയന്റെ മകൾ വീണ കർണ്ണാടക ഹൈക്കോടതി വിധിയിൽ തീർത്തും പെട്ടു. ധാർഷ്ട്യവും ജനത്തിന്റെ പണവും ഉണ്ടെങ്കിൽ എന്തും ആകാമെന്ന പിണറായിയുടെ ചിന്തയാണ് വീണയെ നിയമത്തിന്റെ ഊരാക്കുടു ക്കിലേക്ക് തള്ളിയിട്ടിരിക്കുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ പുറത്തു വിട്ടിരുന്ന റിപ്പോർട്ട് തന്നെ കോടതിയിലെത്തി യാൽ വീണക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്നതാണ്.

സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് അവകാശപ്പെട്ടിരുന്ന വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനു അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായി ആർഒസി റിപ്പോർട്ടിൽ പറഞ്ഞിരുന്നത് ഈ സാഹചര്യത്തിലായിരുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമായിരുന്നു ആർഒസിയുടെ നിർണ്ണായക നിരീക്ഷണങ്ങൾ എന്നത് എടുത്ത് പറയേണ്ടതായും ഉണ്ട്.

ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എക്‌സാലോജി ക്കിന്റെ ഭാഗം കേൾക്കാതെയാണെന്നായിരുന്നു ആദ്യം മുതൽ തന്നെ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാനായെത്തിയ സിപിഎമ്മി ന്റെ പ്രധാന വാദം. സത്യത്തിൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായി ല്ലെന്നതാണ് വസ്തുത. ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

ഉണ്ടെന്നു അവകാശപ്പെട്ട കരാർ വിവരങ്ങൾ ഹാജരാക്കാൻ വീണാ വിജയൻ ഇനിയും തയ്യാറാകാതെ വന്നാൽ അന്വേഷണ ഏജൻസികൾ അത് കണ്ടെത്തും. അത് കൂടുതൽ കുരുക്കിലേക്കാവും വീണയെയും കമ്പനിയെയും എത്തിക്കുക. സീരയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്നത് ഏറെ അധികാരങ്ങളുള്ള സംവിധാനമാണ്. അവർക്ക് കൃത്യമായ തെളിവുകൾ നൽകിയില്ലെകിൽ അവർ റെയ്ഡ് നടത്തും. അറസ്റ്റിനു പിറകെയായിരിക്കും അവർ അധികാരങ്ങൾ ഉപയോഗിക്കുക. വരാനിരിക്കുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും മകൾക്കും വെല്ലുവിളി എന്നത് കർണാടക ഹൈക്കോടതിയിൽ വീണയുടെ കമ്പനി ഹർജി നൽകി നൽകി ചോദിച്ചു വാങ്ങിയ വിധി കരണമാവുകയാണ്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) എക്‌സാലോ ജിക്കിനെതിരെ നടത്തുന്ന അന്വേഷണം നിയമപരമാണെന്നാണ് കർണാടക ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 46 പേജുള്ള വിധിപ്രസ്താവനയിൽ ജസ്റ്റിസ് എം.നാഗപ്രസന്ന വസ്തുതകൾ കണ്ടെത്താൻ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒയ്ക്ക് നിയമപരമായ ഒരു തടസവും അന്വേഷണത്തിന് ഇല്ലെന്നും വിധി പ്രസ്താവത്തിൽ പറഞ്ഞിട്ടുണ്ട്. അന്വേഷണം തടസപ്പെടുത്താനോ റദ്ദാക്കാനോ കഴിയില്ല. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അന്വേഷണം എസ്എഫ്‌ഐഒയെ ഏൽപ്പിച്ചിട്ടുള്ളത്. ഇതിൽ ഒരു തെറ്റുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്ത് ഭീഷണിയാണെന്നും കോടതി പ്രസ്താവിച്ചിരിക്കുകയാണ്. ഇതിനാൽ തന്നെ ആർഒസിയുടെ റിപ്പോർട്ട് ഈ കേസിൽ നിർണ്ണായകമാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...