Connect with us

Hi, what are you looking for?

Crime,

പിണറായി കള്ളൻ, ഷംസീർ നടുങ്ങി, ആ രേഖയിൽ എല്ലാം വ്യക്തമാണ്

ഇടതുപക്ഷം വരും, എല്ലാം ശരിയാകും. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ മലയാളികൾക്ക് കൊടുത്ത മോഹന സുന്ദര വാഗ്ദാനമാണ് ഈ മുദ്രാവാക്യം. ഇതേപോലൊരു മുദ്രാവാക്യത്തിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരെയും കർഷക തൊഴിലാളികളെയും ഒരുകാലത്ത് സിപിഎം പാർട്ടി കൂടാരത്തിൽ എത്തിച്ചത്. ‘നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ!’ എന്ന ആ വരികൾ ഒരിക്കലെങ്കിലും മൂളാത്ത ഗ്രാമീണർ നാല്പത്, അമ്പതുവർഷം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നില്ല. കൊയ്ത പാടങ്ങൾ ഒന്നും കൊയ്‌ത്തുകാരുടേതായില്ല. കൊയ്ത്ത് മുഴുവൻ പിണറായിവിജയനും കുടുംബവും ആയിരുന്നു. കൊയ്തു കൊയ്തു ഇപ്പോൾ മുഖ്യന് നിയമസഭയിൽ ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥയായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട എക്‌സാലോജിക് കമ്പനി വിവാദത്തിൽ ഇനി നിയമസഭയിലെ പ്രതികരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കും. കഴിഞ്ഞ ദിവസം തന്റെ ഭാര്യയും വീണയുടെ അമ്മയുമായ കമലയുടെ പെൻഷൻ തുക കൊണ്ടാണ് എക്‌സാലോജിക് കമ്പനി തുടങ്ങിയതെന്ന് പിണറായി സഭയിൽ പറഞ്ഞിരുന്നു. എന്നാൽ രേഖകളിൽ വായ്പയാണ് കമ്പനിയുടെ മൂലധനമെന്ന് വ്യക്തമാണ്. ഇതിനൊപ്പം കരിമണൽ കർത്തയുടെ കീഴിലുള്ള സാമ്പത്തിക സ്ഥാപനത്തിൽ നിന്നാണ് വായ്പ എടുത്തതെന്നും സൂചനകളെത്തി. കമലയുടെ പെൻഷൻ തുകയും അന്വേഷണ പരിധിയിൽ എത്തുന്ന സാഹചര്യമുണ്ടായി.

നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം എത്തിയാൽ അതിന് മുഖ്യമന്ത്രി മറുപടി പറയണം. ഇത് കോടതികളിൽ പോലും ചർച്ചയാകും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൽനാടന്റെ നീക്കം സ്പീക്കർ എ.എൻ.ഷംസീർ തടഞ്ഞത് ചർച്ചയാകുന്നത്. എഴുതിക്കൊടുത്ത അഴിമതിയാരോപണം അവതരിപ്പിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തുകയും ചെയ്തു.

വീണയുമായി ബന്ധപ്പെട്ട് കേസ് കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തിൽ പ്രതികരണങ്ങളിൽ കരുതൽ വേണം. അനാവശ്യ വിശദീകരണങ്ങൾ കോടതിയിൽ പോലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി ചർച്ചയാക്കും. അതുകൊണ്ടാണ് പ്രകോപനങ്ങളിൽ വീഴുന്ന പ്രതികരണം നടത്തരുതെന്ന ഉപദേശം എല്ലാവർക്കും കിട്ടുന്നത്.

പ്രകോപനമുണ്ടാക്കാൻ പലരും ശ്രമിക്കുമെന്നും അതിൽ വീഴരുതെന്നുമാണ് ബന്ധപ്പെട്ടവർ നൽകിയ ഉപദേശം. അതുകൊണ്ട് തന്നെ ഓരോ വാക്കും ഈ വിഷയത്തിൽ കരുതലോടെ മാത്രമേ ഉണ്ടാകൂവെന്നതാണ് വസ്തുത. മാത്യു കുഴൽനാടനും ഷോൺ ജോർജും കൂടുതൽ അഴിമതികൾ പുറത്തു വിടുമെന്ന നിലപാടിലുമാണ്. അങ്ങനെ ആരോപണമെത്തിയാലും കോടതിയിലെ തീർപ്പുണ്ടാകും വരെ തൽകാലം എക്‌സാലോജിക്കുമായി ബന്ധപ്പെട്ടവർ പ്രതികരിക്കില്ല.

ബജറ്റ് ചർച്ചയിൽ പ്രസംഗിക്കുന്നതിനിടെയാണ് മാത്യു അഴിമതി ആരോപണം ഉന്നയിക്കുകയാണെന്നു പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ ഷംസീർ എതിർത്തു. ആരോപണം ഉന്നയിക്കാൻ അനുമതിയില്ലെന്നു പറഞ്ഞ അദ്ദേഹം, മാത്യുവിന്റെ മൈക്ക് ഓഫ് ചെയ്യണമെന്ന് ടെക്‌നിഷ്യന്മാരോട് ഉച്ചത്തിൽ വിളിച്ചാവശ്യപ്പെട്ടു. ഇതോടെ ആരോപണം സഭയിൽ എത്തിയില്ല. ഫലത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിയും വന്നില്ല. സ്പീക്കറെ പിന്തുണച്ചുകൊണ്ടു ഭരണപക്ഷാംഗങ്ങൾ എണീറ്റു. ഭരണപ്രതിപക്ഷാംഗങ്ങൾ ബഹളം വയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തല എണീറ്റു.

ആരോപണം സ്പീക്കർക്ക് എഴുതിത്ത്ത്തരുന്ന അംഗങ്ങൾക്ക് അത് അവതരിപ്പിക്കാൻ അനുമതി നൽകുന്നതാണു കീഴ്‌വഴക്കമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതു തള്ളിക്കളഞ്ഞ സ്പീക്കർ പറഞ്ഞു: ”ഏതെങ്കിലും ഫോട്ടോസ്റ്റാറ്റ് തെളിവായി കാണിച്ച് ആരോപണം ഉന്നയിക്കാനാവില്ല. നിയമസഭ ചട്ടം 285 അനുസരിച്ച് അഴിമതി ആരോപണം ഉന്നയിക്കാൻ അനുമതി കൊടുക്കണോ വേണ്ടയോ എന്ന് സ്പീക്കർക്ക് തീരുമാനിക്കാം. സഭയുടെ വിശുദ്ധി സംരക്ഷിക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്”. ഇതു കേട്ടതും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു കുതിച്ചു.

ഇതിനിടെ സിപിഎം അംഗം കെ.ശാന്തകുമാരിയെ സ്പീക്കർ പ്രസംഗിക്കാൻ ക്ഷണിച്ചു. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിനു താഴെ നിന്നു മുദ്രാവാക്യം വിളിക്കുമ്പോഴും ശാന്തകുമാരി പ്രസംഗം തുടർന്നു. അൽപസമയത്തിനുശേഷം എണീറ്റ പി.കെ.കുഞ്ഞാലിക്കുട്ടി, സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം വോക്കൗട്ട് നടത്തുകയാണെന്നു പ്രഖ്യാപിച്ചു. തുടർന്നു മാത്യുവും പി.സി.വിഷ്ണുനാഥും മാധ്യമപ്രവർത്തകരെ കണ്ടു.

അഴിമതി ആരോപണം രേഖാമൂലം ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശത്തെ ഷംസീർ അട്ടിമറിച്ചെന്നു വിഷ്ണുനാഥ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം ഉന്നയിച്ച പി.വി.അൻവറിന്റെ കൈവശം ഒരു കടലാസ് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സാ ലോജിക് ക്രമക്കേടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുസഹിതം ആരോപണം ഉന്നയിക്കാനാണു താൻ ശ്രമിച്ചതെന്നു മാത്യു വെളിപ്പെടുത്തി.

ജനാധിപത്യത്തിനു നിരക്കാത്ത നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരായ രേഖകൾ സഭയുടെ മേശപ്പുറത്തു വയ്ക്കാൻ താൻ തയാറായിരുന്നു. മുഖ്യമന്ത്രിക്കെതിരെ സഭയിൽ മിണ്ടാൻ പാടില്ലെന്ന അലിഖിത നിയമമാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചശേഷം മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ രേഖകളുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും മാത്യു പറഞ്ഞു.

ഈ രേഖകൾ സഭയ്ക്ക് പുറത്ത് ചർച്ചയാക്കാനാണ് കുഴൽനാടന്റെ തീരുമാനം. അഴിമതി ആരോപണം ഉന്നയിക്കാനുണ്ടെന്ന് ഇന്നലെ രാവിലെയാണു മാത്യു സ്പീക്കറുടെ ഓഫിസിനെ അറിയിച്ചത്. രേഖകൾ മേശപ്പുറത്തു വയ്ക്കാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നോട്ടിസ് ലഭിച്ചതു സംബന്ധിച്ച് സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ ഷംസീറുമായി സംസാരിച്ചു.

തുടർന്നു തെളിവായി സമർപ്പിക്കുന്ന രേഖകൾ മുൻകൂറായി നൽകണമെന്നു മാത്യുവിനോടു ചോദിക്കാൻ തീരുമാനിച്ചു. അക്കാര്യം അറിയിച്ചപ്പോൾ തന്നെ തന്റെ കൈവശമുള്ള രേഖകൾ മാത്യു കൊടുത്തയച്ചു. ഫോട്ടോസ്റ്റാറ്റ് പോരാ, ഒറിജിനൽ തന്നെ തരണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിലെ രേഖയുടെ ഒറിജിനൽ താൻ എവിടെ നിന്നാണു കണ്ടെത്തുന്നതെന്നു മാത്യു ചോദിച്ചെങ്കിലും സ്പീക്കറുടെ ഓഫിസ് വഴങ്ങിയില്ല. താൻ നൽകിയ ഫോട്ടോസ്റ്റാറ്റ് പകർപ്പ് വ്യാജമാണെങ്കിൽ സ്പീക്കർക്ക് കേസെടുക്കാമല്ലോയെന്നു മാത്യു ചോദിച്ചു. ഒറിജിനൽ കിട്ടാതെ ആരോപണം ഉന്നയിക്കാൻ അനുമതി നൽകാനാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. രേഖ കണ്ട് സ്പീക്കറും ഞെട്ടിയെന്നാണ് സൂചന.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...