Connect with us

Hi, what are you looking for?

Crime,

സർക്കാർ വന്യ ജീവികൾക്ക് കഴിഞ്ഞ 8 വര്‍ഷത്തിനിടെ കുരുതിക്ക് കൊടുത്തത് 909 മനുഷ്യ ജീവൻ

തിരുവനന്തപുരം . കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് 909 പേര്‍. ആക്രമണത്തില്‍ 7,492 പേര്‍ക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ആണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മാത്രം 85 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞതാണ് ഈ കണക്കുകള്‍.

ജീവഹാനി സംഭവിച്ച 706 പേരുടെ കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. മരണാനന്തര നഷ്ടപരിഹാരം, ചികിൽസാ സഹായം, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം എന്നിവ 2021 മുതൽ 6773 അപേക്ഷകളിൽ ഇനിയും സർക്കാർ നൽകിയിട്ടില്ല. പരുക്കേറ്റ 6059പേർക്ക് ചികിൽസാ സഹായം അനുവദിച്ചു. ഫണ്ടിന്റെ ലഭ്യതക്കുറവും വ്യക്തമായ രേഖകൾ സമർപിക്കാത്തതും, മരണപ്പെട്ട ആളിനെ തിരിച്ചറിയാൻ കഴിയാത്തതുമെല്ലാം നഷ്ടപരിഹാരം വിതരണം ചെയ്യാൻ തടസ്സങ്ങളായി എന്നാണു വനം വകുപ്പിന്റെ വിശദീകരണം. 2016 ൽ 142 പേരും,∙ 2017 ൽ110 പേരും, 2018 ൽ134 പേരും, 2019 ൽ100 പേരും, 2020 ൽ100 പേരും, 2021 ൽ127 പേരും, 2022 ൽ111 പേരും, 2023 ൽ 85 പേരും, ആണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

അതേസമയം,വയനാട്ടിലെ മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്(47)ന്റെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഒമ്പതരയോടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍ ഉച്ചയക്ക് ശേഷം മൂന്ന് മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. ആനയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ മൃതദ്ദേഹം കാണാനായി എത്തുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ആനയിറങ്ങിയ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരില്ലാത്തതും വെളിച്ച കുറവും ചൂണ്ടികാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. വനം വകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുകയുണ്ടായി.

കാട്ടാനയെ ഞായറാഴ്ച രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ശനിയാഴ്ച വെടിവെക്കാനായില്ല. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാന്‍ ശനിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ്കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മരണപ്പെടുന്നത്. ആനയെ കണ്ട് അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...