Connect with us

Hi, what are you looking for?

India

‘സനാതനം എന്നാൽ പുരാതനം’ നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും – രജനീകാന്ത്

ഹിന്ദു മതം വളരെ പ്രധാനപ്പെട്ടതെന്ന് രജനീകാന്ത്. ‘സനാതനം എന്നാൽ പുരാതനം’ നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടു കളായി നിലനിൽക്കും. സനാതന ധർമ്മത്തെപ്പറ്റി വിശദീകരിക്കുന്ന രജനീകാന്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഹിന്ദുമതത്തെയും ഹിന്ദു വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്ന താരമാണ് രജനീകാന്ത്. തന്റെ വിശ്വാസങ്ങളെപ്പറ്റി തുറന്നു പറയാൻ ഒരുതരത്തിലുള്ള മടിയും രജനി ഒരിക്കലും കാണിക്കാറില്ല.

ആത്മീയതയോടുള്ള താത്പര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ രജനി വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമ്മത്തെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നതിനാൽ തന്നെ ചില വിഭാ​ഗങ്ങൾ അദ്ദേഹത്തെ നിരന്തരം അധിക്ഷേപിക്കുന്നതും പതിവാണ്. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് അയോദ്ധ്യാ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലും രജനി പങ്കെടുക്കുകയുണ്ടായി.

ക്രിസ്തുമതം, ഇസ്ലാം മതം, ജൈന മതം, ബുദ്ധ മതം എന്നിങ്ങനെ എല്ലാ മതത്തിനും ഒരു സ്ഥാപകനുണ്ട്. ഒരു സ്ഥാപകൻ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുയായികൾ അവരാണ് ഈ മതങ്ങളെല്ലാം ഉണ്ടാക്കിയത്. എന്നാൽ ഹിന്ദുമതത്തിന് മാത്രം ഒരു സ്ഥാപകനില്ല. ഇത് സനാതനമാണ്, അതായത് പുരാതനം. ഋഷികൾ ധ്യാനത്തിലിരിക്കുമ്പോൾ അവർ പോലും അറിയാതെ വന്നിരുന്ന ശബ്ദം. അതാണ് വേദം. ബ്രഹ്മത്തിനായി പ്രകൃതിയെ നിർമ്മിച്ചു. പ്രകൃതിക്കായി മനുഷ്യനെ സൃഷ്ടിച്ചു. എല്ലാം തിരിച്ചറിയാൻ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളും നൽകി. അവന് ബുദ്ധിയും നൽകുകയായിരുന്നു – രജനികാന്ത് പറയുന്നു.

‘വേദങ്ങൾ പടിച്ചെടുക്കുക നിസാരമല്ല. വേദങ്ങൾ പഠിച്ചവർക്കാകട്ടെ അത് അതേപോലെ പറഞ്ഞു മനസിലാക്കി നൽകാൻ ബുദ്ധിമുട്ടാണ്. അതിനാൽ വേദങ്ങളെ ലളിതമാക്കി അതിന്റെ സത്തയെ പ്രദാനം ചെയ്യുന്നതിന് ഉപനിഷത്തുകൾ തയ്യാറാക്കി. അതിൽ എല്ലാം പറയുന്നത് ഒന്ന് തന്നെ. തത്വമസി അത് നീയാകുന്നു, ഈ ലോകം നീയാകുന്നു, ദൈവം നീയാകുന്നു, എല്ലാം നീയാകുന്നു. ഉപനിഷത്തുക്കളും നിസാരമായി മനസിലാക്കാൻ സാധിക്കില്ല. അതിനാൽ അതിനെയും ലളിതമാക്കി. അതാണ് ഭ​ഗവത്​ഗീത പരമാത്മാവ് ജീവാത്മാവിനോട് സംസാരിക്കുന്നതാണ് ഭ​ഗവത്​ഗീത. മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ നന്മയ്‌ക്കാണ്. പല മതങ്ങൾ വന്നു, പോയി. എന്നാൽ നീതിയും സത്യവും സത്യസന്ധതയുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും’- രജനീകാന്ത് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...