Connect with us

Hi, what are you looking for?

Crime,

പിണറായിക്ക് ആപ്പ് വെച്ചത് ഗോവിന്ദൻ, SFIO ക്ക് എന്ത് കേരള പോലീസ്?

സർക്കാരും പാർട്ടിയും തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽ സമരത്തിന് പോകുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളെ വളഞ്ഞിട്ട് പിടിക്കുന്ന രീതിക്ക് ഒരു പാട് പുതുമകളുണ്ട്. മുഖ്യമന്ത്രിയോട് അല്പമെങ്കിലും കൂറുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു സമരം ഇത്ര പെട്ടെന്ന് പാർട്ടി ആസൂത്രണം ചെയ്യില്ലായിരുന്നു. ഡൽഹിയിലെ സമരം വന്നാൽ മുഖ്യമന്ത്രിയെയും മകളെയും കേന്ദ്രസർക്കാർ തൂക്കും എന്ന കാര്യം എം വി ഗോവിന്ദന് ഉറപ്പായിരുന്നു.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെ ബിജെപിക്ക് മുമ്പിൽ എറിഞ്ഞു കൊടുക്കുക എന്ന ലക്ഷ്യം സിപിഎമ്മിൽ ഉണ്ടോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുകയോ മകളുടെ വീട് റെയ്ഡ് ചെയ്യുകയോ ചെയ്താൽ അത് ദേശീയതലത്തിൽ വൻ വാർത്തയായി മാറുകയും വലിയ പ്രതിസന്ധികൾ ഉരുണ്ടുകൂടു കയും ചെയ്യും. മുഖ്യമന്ത്രിക്ക് പിന്നീട് ഭരണത്തെ തുടരാൻ സാധിക്കാത്ത തരത്തിൽ പ്രതിസന്ധിയും ഉണ്ടാവും. ഇതെല്ലാം സീതാറാം യെച്ചൂരി മുതൽ എ കെ ബാലൻ വരെയുള്ള നേതാക്കൾക്ക് അറിയാം.

ഡൽഹി സമരത്തിൻറെ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിയെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് വാശി കേന്ദ്ര സർക്കാരിനുണ്ടായി കഴിഞ്ഞു. എന്തായാലും അതൊക്കെ കൊണ്ട് തന്നെയാണ് ഗോവിന്ദൻ എ.കെ.ജി. സെൻ്ററിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയെ സമീപിക്കാൻ ഒരുങ്ങുന്നത്. എ.കെ.ജി. സെൻ്ററിന് മുന്നിൽ റെഡ് വോളിന്റിയേഴ്‌സ് ഉണ്ടാകും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. പക്ഷെ അത് പോരാതെ വരും എന്നത് ഗോവിന്ദന് മനസായിലായി.

അച്ഛനും മകളും ഒപ്പിച്ചു വച്ചിരിക്കുന്നത് അത്തരത്തിലുള്ളപുലിവാല് ആണ്. സെൻററിൽ കേന്ദ്ര ഏജൻസി ഉദ്യോസ്ഥർ എത്തുന്നത് തടയുകയാണ് ലക്ഷ്യം. അഥവാ സെൻററിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ വീണാ വിജയൻ എന്ന വ്യക്തിക്ക് എ.കെ.ജി.സെൻററുമായി ഒരു ബന്ധവുമില്ലെന്ന് പാർട്ടി സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിക്കും. ഇക്കാര്യം വകവയ്ക്കാതെ പരിശോധനക്ക് ഒരുങ്ങിയാൽ സി പി എം പ്രവർത്തകർ തടയും. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് പരിശോധിക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രിയുടെ മകൾ പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തുവെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. കാരണം വീണയുടെ വിലാസം എ.കെ.ജി.സെൻറർ എന്നാണ് നൽകിയിട്ടുള്ളത്.

വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണത്തിൽ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ എത്തിയത് പാർട്ടിയെ തീർത്തും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കെഎസ്ഐഡി സി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തി. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തുന്നത്.

കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്ത പ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്. എന്നാൽ പാർട്ടി ഓഫീസ് പരിശോധിക്കാൻ പാർട്ടി അനുവദിക്കില്ല.

എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളട ക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡി സിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കംമുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ പരാജയപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായി.

കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹർജി ഹൈക്കോട തി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.

കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട് കോടതി ചോദിച്ചു. എന്നാൽ നാളെയും മറ്റന്നാളും പരിശോധനയുണ്ടെന്നാണ റിവെന്നായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ മറുപടി. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഇത്.

2017 മുതൽ ലാവ്ലിൻ കേസ് പരിഗണിക്കുന്നുണ്ട്. 22 ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്.ലാവലിൻ്റെ എട്ടാം വർഷമാണ് ഇത്. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ വിവാദമുണ്ടാക്കുമ്പോൾ മാത്രം ഉയർന്നു വരുന്ന ഒന്നായി ലാവ്ലിൻ കേസ് മാറിക്കഴിഞ്ഞു.. എന്നാൽ ലാവ്ലിൻ കേസിനെക്കാളും മുഖ്യമന്ത്രിയെ അലട്ടുന്നത് മകൾക്കെതിരായ കേസാണ്. അതിൽ നിന്ന് തലയൂരാനാണ് അദ്ദേഹത്തിൻ്റെ ശ്രമം.

ലോകസഭാ തെരഞ്ഞടുപ്പിന് മുമ്പ് വീണയെ പിടികൂടും എന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സി പി എം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും ഇതിനു വേണ്ടി തന്നെയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കാത്തിരിക്കുന്നവരിൽ ദേശീയതലത്തിലുള്ള സി പി എം നേതാക്കൾ വരെയുണ്ട്. പിണറായിയുടെ അപ്രമാദിത്വത്തോടുള്ള വിരോധമാണ് പാർട്ടിക്കുള്ളത്. വീണക്കെതിരെ ശക്തമായ നടപടിയുണ്ടായാൽ മാത്രമേ മുഖ്യമന്ത്രിക്ക് ഇളക്കം തട്ടുകയുള്ളുവെന്ന് സി പി എം കരുതുന്നു. മുഖ്യമന്ത്രിയെ പരസ്യമായി അനുകൂലിക്കുന്നവർ പോലും രഹസ്യമായി അദ്ദേഹത്തെ എതിർക്കുകയാണ്.

മുഖ്യമന്ത്രി കേരള നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിന് പിന്നാലെയാണ് മകൾ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽ മാറ്റമുണ്ടായത്. എക്സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറി. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...