പത്തനംതിട്ട . പിണറായി വിജയനും മകൾ വീണ വിജയനും അധികം താമസിക്കാതെ അഴിക്കുള്ളിലാകുമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ പത്തനംതിട്ട ജില്ല തല ഉദ്ഘാടനത്തോടനുബന്ധിച്ച് അടൂരില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോർജ്.
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംമ്പരത്തെയും മകനെയും അഴിക്കുളിലാക്കിയ ഉദ്യോഗസ്ഥനാണ് വീണാ വിജയനുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടത്തുന്നത്. ബിജെപി അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. കേരളത്തില്‍ സമസ്ത മേഖലയിലും അഴിമതിയും കെടുകാര്യ സ്ഥതയും കൊടികുത്തി വാഴുന്നു – പി സി ജോർജ് പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ കോണ്‍ഗ്രസും ഭരണപക്ഷത്തിന് കുഴലൂത്താണ് നടത്തുന്നത്. കേന്ദ്രമാണ് കേരളത്തിന്റെ ഭാവി വികസന മുന്നേറ്റത്തിന് സഹായഹസ്തവുമായി നില്‍ക്കുന്നത്. അനവധി ജനകീയ വികസന പദ്ധതികളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രം ചെയ്തു കഴിഞ്ഞത്. പത്തിനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടെ ഇക്കുറി എന്‍ഡിഎ സഖ്യം വിജയിക്കും. തുടര്‍ന്ന് വരുന്ന നിയമസഭയിലും ബിജെപി പ്രധാന പക്ഷമായി മാറുമെന്നതില്‍ സംശയമില്ല. കേരള ബജറ്റ് തട്ടിക്കൂട്ട് ബജറ്റാണ് – പി സി ജോർജ് പറഞ്ഞു.