Connect with us

Hi, what are you looking for?

News

യഹിയ സിന്‍വാര്‍ മരണഭയത്തിലാണെന്ന് ഇസ്രായേൽ, ചലിക്കുന്നവക്ക് നേരെ വെടി ഉതിർത്ത് ട്രോണുകൾ, ഹമാസ് നിലം പൊത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനങ്ങളുടെ അധിപരെന്നു വിശേഷിപ്പിക്കുന്ന ഇസ്രായേൽ ഞെട്ടിവിറച്ച ദിവസം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പേരുണ്ട് – യഹിയ സിന്‍വാര്‍. ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് മുതൽ കേൾക്കുന്ന ഈ പേര് ഹമാസ് സായുധസംഘത്തിന്റെ തലവന്റേതാണ്. ഇസ്രായേലിനു തീർത്തും തലവേദയാകുന്നതും ഈ പേരുകാരൻ തന്നെയാണ്. പക്ഷെ ഗാസ ചുട്ടെരിച്ചു കൊണ്ട് നടത്തുന്ന പോരാട്ടത്തിൽ ഹമാസ് പോരാളികളെ മുന്നിൽ നിർത്തി കുരുതി കൊടുത്ത ശേഷം യഹിയ സിൻവാർ എവിടെയാണ് ഒളിച്ചിരിക്കുന്നത്? എന്ന ചോദ്യമാണ് ഉയരുന്നത്.

ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവ ളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കു കയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ലെന്നും യോവ് ഗാലന്റ് പരിഹസിച്ചു. ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോവ് ഗാലന്റ് ഇക്കാര്യം പറഞ്ഞത്.

ഗാസയിൽ നേതാവായിരുന്ന യഹിയ ഇന്ന് ഒളിച്ചോടിയ ഒരു തീവ്രവാദിയായി മാറിയിരിക്കുകയാണ്. ഒളിത്താവളങ്ങളിൽ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് അയാൾ മാറിക്കൊണ്ടേ ഇരിക്കുകയാണ്. പേടിച്ചോടുന്ന ഒരു തീവ്രവാവാദിയാണ് യഹിയ. ഹമാസിലെ തന്റെ അനുയായികളുമായി അയാൾക്ക് ഇപ്പോൾ ആശയവിനിമയം നടത്താനാകുന്നില്ലെന്നുമാണ്” ഗാലന്റ് പറഞ്ഞത്. എന്നാൽ യഹിയ സിൻവാർ ഇപ്പോൾ എവിടെ ആണെന്നതിനെ കുറിച്ച് ഇസ്രായേൽ സേനയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം യോവ് ഗാലന്റ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഹമാസിലുള്ള പകുതിയിലധികം തീവ്രവാദികളെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതായി ഇസ്രായേൽ അവകാശപ്പെട്ടു. പോരാട്ടത്തിൽ പൂർണമായ വിജയം നേടുമെന്നും, മാസങ്ങൾക്കുള്ളിൽ തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘ഈ പോരാട്ടം വർഷങ്ങൾ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല. മാസങ്ങൾക്കുള്ളിൽ തന്നെ ഇത് അവസാനിക്കും. ഹമാസ് ഭീകരരെ പരാജയപ്പെടുത്തി ഇസ്രായേൽ സൈന്യം വിജയകരമായി മുന്നോട്ട് പോവുകയാണെന്നും’ നെതന്യാഹു പറഞ്ഞു.

1,300 ലേറെ ഇസ്രയേലികളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. തിന്മയുടെ മുഖമെന്നാണ് ഇസ്രയേല്‍ അധികൃതര്‍ യഹിയ സിന്‍വാറിനെ വിശേഷിപ്പിക്കുന്നത്. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടാ യിരുന്ന ഗാസയിലെ ഖാന്‍ യൂനിസ്‌ നഗരത്തിലാണ് സിൻവറിന്റെ ജനനം.ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അറബിക് സ്റ്റഡീസില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫലസ്തീന് മേലുള്ള സയണിസ്റ്റ് രാജ്യത്തിന്റെ അധിനിവേശം ചെറുക്കാൻ സായുധ പോരാട്ടമല്ലാതെ മറ്റ് മാർഗമില്ലെന്ന് വിശ്വസിക്കുന്ന സിന്‍വാര്‍ ഹമാസിന്റെ സൈനിക നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്.

വർഷങ്ങളോളം ഇസ്രയേല്‍ ജയിലിലായിരുന്നു സിന്‍വാര്‍. അട്ടിമറി പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1982-ലാണ് സിന്‍വാര്‍ ആദ്യമായി അറസ്റ്റിലാവുന്നത്. 2002-ല്‍ ഇസ്രയേല്‍ വധിച്ച സലാഹ് ഷെഹാദുമായി ചേര്‍ന്ന് പലസ്തീനിയന്‍ മുന്നേറ്റങ്ങളിലെ ഇസ്രയേല്‍ ചാരന്മാരെ കണ്ടെത്താനുള്ള ഒരു സംഘത്തെ ഉണ്ടാക്കി. 1987-ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി. 1988- ല്‍ വീണ്ടും അറസ്റ്റിലായി.

ഹമാസിന്റെ മൂന്ന് ഘടകങ്ങളിൽ ഏറ്റവും ശക്തമായ ഗസ്സ ഘടകത്തിന്റെ തലവനായി 2017-ൽ തെരഞ്ഞെടുക്കപ്പെട്ട യഹ്‌യ സിൻവർ, തന്റെ ജീവിതത്തിലുടനീളം ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു. 22 വർഷത്തോളം ഇസ്രായേൽ തടവറയിൽ ചെലവഴിക്കേണ്ടി വന്ന അദ്ദേഹം മോചനത്തിനു ശേഷം കൂടുതൽ കരുത്തനായി മാറുകയാണുണ്ടായത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായില്‍ ഹനിയയ്ക്കു ശേഷം സായുധസംഘത്തില്‍ രണ്ടാമനാണ് സിന്‍വാര്‍. ഹനിയ ഒളിവില്‍ കഴിയുമ്പോള്‍ ഗാസയുടെ അനൗദ്യോഗിക തലവന്‍ തന്നെയാണ് സിന്‍വാര്‍.

ഇസ്രയേലുമായി ഒരുതരത്തിലും ഒത്തുതീർപ്പുവേണ്ടെന്നും സായുധപോരാട്ടമാണ് ആവശ്യമെന്നും അഭിപ്രായമുള്ള സിൻവർ അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങളുടെ പേരിലും പ്രസിദ്ധനാണ്. ചിലയവസരങ്ങളില്‍ സ്വന്തം അണികള്‍ക്കുനേരേയും കടുത്ത നടപടിയെടുക്കാന്‍ മടിക്കാത്ത ആളാണ് സിന്‍വാര്‍.അതിന് തെളിവാണ് ഹമാസ് കമാന്‍ഡറായിരുന്ന മഹ്‌മൂദ് ഇഷാന്‍വിയുടെ വധം. മഹ്‌മൂദ് ഇഷാന്‍വിക്കെതിരെ 2015-ല്‍ പണം തട്ടിയെന്ന ആരോപണം വന്നതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ഇൻഷാവിയെ തൂക്കിലേറ്റുകയായിരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ സദാചാരവിരുദ്ധ കുറ്റങ്ങളും ആരോപിക്കപ്പെട്ടു. ഇതില്‍ പ്രധാന ആരോപണം, ഇഷാന്‍വി സ്വവര്‍ഗാനുരാഗിയാണ് എന്നതായിരുന്നു.

യഹിയ സിന്‍വാറിനെ തിന്മയുടെ മുഖമെന്ന് വിശേഷിപ്പിച്ചത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേണൽ റിച്ചാഡ് ഹെച്ചായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബിന്‍ലാദനെപ്പോലെയാണ് സിൻവർ എന്നും ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അദ്ദേഹമെന്നുമാണ് ഐ.ഡി.എഫിന്റെ ആരോപണം. 2021-ൽ വീണ്ടം ഗസ്സയിലെ ഹമാസ് തലവനായി തെരഞ്ഞെടുക്കപ്പെട്ട സിൻവറിനെ കൊലപ്പെടുത്തുന്നതിനായി ഇസ്രായേൽ, അദ്ദേഹത്തിന്റെ ഖാൻ യൂനുസിലുള്ള വസതിക്കു മേൽ വ്യോമാക്രമണം നടത്തിയിരുന്നു.

എന്നാൽ അതിലൊന്നിനും ഭയപ്പെടാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലയെന്നു തീർത്തു പറഞ്ഞുകൊണ്ട് ഒരാഴ്ചയ്ക്കുള്ളിൽ നാലു തവണ പൊതു പരിപാടികളിൽ സിൻവാർ പങ്കെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. അതേസമയം തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ നഴ്സറി സ്കൂൾ തകർന്നു. 2 പിഞ്ചുകുട്ടികൾ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസി വഫ അറിയിച്ചു. മധ്യ ഗാസയിലെ ദെയ്ർ അൽബാലയിൽ ബോംബാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ഡ്രോൺ ആക്രമണം ശക്തമാണ്. ആളുകൾ ഉൾപ്പെടെ ചലിക്കുന്ന എല്ലാത്തിനുംനേരെ വെടിയുതിർക്കുന്ന ഡ്രോണുകളെ പേടിച്ചാണു പലസ്തീൻകാർ ഇവിടെ കഴിയുന്നത്. ഗാസ സിറ്റിയിലും ഖാൻ യൂനിസിലും ഹമാസ് ശക്തമായ ചെറുത്തുനിൽപ് തുടരുന്നുവെ ന്നാണു റിപ്പോർട്ടുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...