Connect with us

Hi, what are you looking for?

India

എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന സമ്മാനിച്ച് ആദരിച്ച് രാഷ്ട്രം, അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി . മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രി യുമായ എൽ.കെ.അഡ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ കുറിക്കുകയായിരുന്നു.

‘എൽ‌.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. താഴേത്തട്ടിൽ നിന്ന് തുടങ്ങിയ രാഷ്‌ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെ തുടർന്നു. ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾ വളരെ വലുതാണ്. പാർലമെൻ്ററി കാര്യങ്ങളിൽ‌ അദ്ദേഹം നടത്തിയ ഇടപെടലുകൾ എല്ലാക്കാലത്തും മാതൃകാപരവും ഉൾക്കാഴ്ചകൾ നൽകുന്നതുമാണെന്ന്’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

‘അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും സുതാര്യതയ്‌ക്കും പേരുകേട്ടതാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം. മാതൃകാപരമായ ആദർശവും നീതിയും രാഷ്‌ട്രീയത്തിൽ അദ്ദേഹം വച്ചുപുലർത്തി. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുത്ഥാനത്തിനുമായി അദ്ദേഹം നടത്തിയത് സമാനതകളില്ലാത്ത ശ്രമങ്ങളാണ്’- പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. 96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...