Connect with us

Hi, what are you looking for?

Kerala

വി സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധികളെ നൽകിയില്ലെങ്കിൽ, ഗവർണർ സുപ്രീം കോടതി നിർദേശം അനുസരിച്ച് പ്രവർത്തിക്കും

തിരുവനന്തപുരം . സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധികളെ നൽകാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നു വൈസ് ചാൻസിലർമാരോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം. കേരള, എം.ജി., കുസാറ്റ്, കണ്ണൂർ, മലയാളം, കെ.ടി.യു., അഗ്രികൾച്ചർ, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിലെ വി.സിമാർക്കാണ് രാജ്ഭവനിൽ നിന്ന് ഇത് സംബന്ധിച്ച് കത്തയച്ചു.

ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നൽകാൻ സർവകലാശാലകൾ തയ്യാറാകണം. അല്ലാതെ വന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വി.സി നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ മിക്ക സർവകലാശാലകളിലും താത്കാലിക വിസിമാരാണ് നിലവിൽ ഉള്ളത്. അതേസമയം, കേരള വി.സി. ഡോ. മോഹനൻ കുന്നുമേൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേർക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...