Connect with us

Hi, what are you looking for?

Crime,

പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്, പോലീസ് എത്തി മോചിപ്പിച്ചു

മൈസൂരു . കഴിഞ്ഞ പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്. പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയ പിറകെയാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ലത ( പേര് മാറ്റം) വിവാഹം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ തന്നെ പൂട്ടിയിട്ടുവെന്നാണ് യുവതി പറയുന്നത്.

ലതക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. രാവിലെ ജോലിക്ക് പോകുമ്പോൾ ഭർത്താവ് വീട് പൂട്ടി ആണ് പോവുക. വൈകുന്നേരം കുട്ടികൾ സ്‌കൂൾ വിട്ട് എത്തിയാലും വീടിന് പുറത്ത് നിൽക്കേണ്ട അവസ്ഥയായിരുന്നു. ജോലി കഴിഞ്ഞ് ഭർത്താവ് എത്തുമ്പോഴാണ് വീട് തുറക്കുക. അപ്പോഴാണ് മക്കളും വീടിനകത്തേക്ക് കടക്കുക. ശുചിമുറി ഉപയോഗിക്കാൻ പോലും നേരാംവണ്ണം സാധിച്ചിരുന്നില്ല. ഒരു പെട്ടിക്ക് അകത്താണ് മലമൂത്ര വിസർജ്ജനം നടത്തിയിരുന്നത് – യുവതി പറഞ്ഞു.

യുവതിയുടെ ആരോപണം എന്നാൽ പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുവതി പുറത്തിറങ്ങിയിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ ഭർത്താവി നെതിരെ പരാതിയില്ലെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വീട്ടിൽ നിന്നും മോചിപ്പിക്കപ്പെട്ട യുവതി മാതാപിതാക്കൊപ്പം പോയി. യുവതി ആരോപണ വിധേയനായ ഭർത്താവിന്റെ മൂന്നാം ഭാര്യയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...