Connect with us

Hi, what are you looking for?

Kerala

CRPF നെ കണ്ടപ്പോൾ SFI ക്കാരുടെ മുണ്ടെല്ലാം നനഞ്ഞു, നാറി നാണംകെട്ട് പിണറായി, നെഞ്ചുവിരിച്ച് നടന്നു ഗവർണർ

സിആര്‍പിഎഫ് അല്ല പട്ടാളം വന്നാലും ശക്തമായ പ്രതിഷേധം തുടരുമെന്ന് പറഞ്ഞ എസ്എഫ്‌ഐക്കാര്‍ ഇന്നലേയും ചടങ്ങ് നടത്തി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത് കളമശേരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

വര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പിന്നീട് കരിങ്കൊടിയുമായി വന്ന പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. പിന്നീട് ഗവര്‍ണര്‍ തിരിച്ചു പോകുന്നതിനിടെ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡരികില്‍നിന്ന് കരിങ്കൊടി കാണിച്ചു. പിരിഞ്ഞു പോയതിനുശേഷം വീണ്ടും ഏഴംഗ സംഘമാണ് റോഡരികില്‍ ഒത്തുകൂടിയത്. സംഘി ചാന്‍സിലര്‍ ഗോ ബാക്ക് എന്ന ബാനറും ഉയര്‍ത്തിയാണ് ഗവര്‍ണറുടെ വാഹനം കടന്നുപോയപ്പോള്‍ എസ്എഫ്‌ഐക്കാര്‍ പ്രതിഷേധിച്ചത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരളാ പോലീസും സി.ആര്‍.പി.എഫും തമ്മില്‍ ധാരണയായി. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നേരത്തേ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് സുരക്ഷ എങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ ധാരണയായത്.

റോഡരികിൽ ‘സംഘി ഗവർണർ ഗോ ബാക്ക്’ എന്ന ബാനർ കാണിച്ചായിരുന്നു പ്രതിഷേധം. സർവകലാശാലകളിലെ സംഘപരിവാർവത്ക രണത്തിന് എതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സി ആർ പി എ്ഫ് സുരക്ഷയുള്ളതുകൊണ്ട് തന്നെ മതിയായ മുൻകരുതൽ എടുത്തായിരുന്നു പ്രതിഷേധം. അതിനിടെ മുന്നിലും പിന്നിലും സി ആർ പി എഫ് വാഹനം ഗവർണ്ണർക്കൊരുക്കും. ഇതിനൊപ്പം പൊലീസിനും നിർണ്ണായക ഉത്തരവാദിത്തങ്ങളുണ്ടാകും. രാജ്ഭവനിൽ ചേർന്ന സിആർപിഎഫിന്റെയും കേരള പൊലീസിന്റെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.

ബാക്കി സുരക്ഷാപദ്ധതി സിആർപിഎഫും സിറ്റി പൊലീസ് കമ്മിഷണറുടെ സംഘവും ചേർന്നു തീരുമാനിക്കും. കേരള പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സുരക്ഷയാണ് ഏർപ്പെടുത്തുക. ഗവർണറുടെ ചുറ്റും ഏറ്റവും അടുത്തുള്ള മേഖലയിലെ സുരക്ഷയാണ് സിആർപിഎഫിന്റെ നിയന്ത്രണത്തിലാക്കുക. യാത്രാറൂട്ട്, പൈലറ്റ് വാഹനം, യോഗ സ്ഥലത്തെ സുരക്ഷ എന്നിവയൊക്കെ കേരള പൊലീസിന്റെ ചുമതലയായിരിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ മാത്രമേ സി ആർ പി എഫ് ഇടപെടൂ. എന്നാൽ പ്രതിഷേധം അതിരുവിടുന്ന സാഹചര്യമുണ്ടായാൽ ഇതെല്ലാം മാറിമറിയും.

സി ആർ പിഎഫ് സമ്പൂർണ്ണ സുരക്ഷ ഭാവിയിൽ ഏറ്റെടുക്കാനും സാധ്യത ഏറെയാണ്. ധാരണ പ്രകാരം ഗവര്‍ണറുടെ വാഹനത്തി നുള്ളില്‍ സി.ആര്‍.പി.എഫ്. സുരക്ഷയൊരുക്കും. കൂടാതെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനൊപ്പം രണ്ട് സി.ആര്‍.പി.എഫ്. വാഹനങ്ങള്‍ കൂടി ഉണ്ടാകും. കേരളാ പോലീസിന്റെ പൈലറ്റ് വാഹനങ്ങള്‍ക്ക് പുറമെയാണ് ഇത്. രാജ്ഭവന്റെ സുരക്ഷ സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. ഗേറ്റിനകത്ത് രാജ്ഭവന്റെ മുഴുവന്‍ സുരക്ഷയും സി.ആര്‍.പി.എഫിനാണ്. ഗേറ്റിന് പുറത്തെ സുരക്ഷാചുമതല കേരളാ പോലീസിനാണ്. സന്ദര്‍ശകരുടെ പരിശോധനയടക്കം ഇതില്‍ ഉള്‍പ്പെടും.

യോഗത്തിലെ തീരുമാനങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കും. അദ്ദേഹം വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉത്തരവായി പുറത്തിറക്കും. യോഗത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സി.ആര്‍.പി.എഫ്. പ്രതിനിധികള്‍, ഇന്റലിജന്‍സ് ബ്യൂറോ പ്രതിനിധികള്‍, രാജ്ഭവന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊല്ലം നിലമേല്‍ ഉണ്ടായ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രം സി.ആര്‍.പി.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിയത്.

അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത ഗവര്‍ണര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരിക്കും എന്ന ചര്‍ച്ചയും തുടങ്ങി. കഴിഞ്ഞ 1,095 ദിവസങ്ങളില്‍ 328 ദിവസവും ഗവര്‍ണര്‍ കേരളത്തിനു പുറത്ത് യാത്രയിലായിരുന്നു. ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഉത്തര്‍ പ്രദേശിലേക്കും ഡല്‍ഹിയിലേക്കുമാണ്. വിവരാവ കാശ നിയമപ്രകാരം ചോദിച്ചിട്ടും രാജ്ഭവന്‍ ഈ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പാണ് വിശദാംശങ്ങള്‍ നല്‍കിയത്.

ഗവര്‍ണറുടെ യാത്രയ്ക്കായി ബജറ്റില്‍ മാറ്റി വച്ചതിന്റെ 20 ഇരട്ടി തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഒരു വര്‍ഷത്തോളമാണ് ഗവര്‍ണര്‍ കേരളത്തിനു പുറത്തു ചെലവിട്ടത്. ഇതില്‍ മിക്ക യാത്രകളും ഡല്‍ഹി വഴിയും മംഗളൂരു വഴിയും യുപിയിലേക്കു പോകാനായിരുന്നു. മുംബൈ, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിലേയ്ക്കും പല പ്രാവശ്യം ഗവര്‍ണര്‍ യാത്ര ചെയ്തിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...