Connect with us

Hi, what are you looking for?

Crime,

SFI യെ NIA പൂട്ടും, പിണറായിക്ക് കാഴ്ചക്കാരനായി നിൽക്കാം, വിദ്യാർത്ഥികളെ കൊണ്ട് രാഷ്ട്രീയം കളിപ്പിച്ച് ഭാവി തുലച്ചു

ഗവർണർ നല്ല ഫോമിലാണ്. തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണ് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥരെയും ഗവർണർ കുറ്റം പറയുന്നില്ല. കാരണം ഗവർണറുടെ അഭിപ്രായത്തിൽ മുകളിൽനിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അങ്ങനെ പ്രശനം ആകെ ഗുരുതരമാണ്.

പ്രതിഷേധമെന്ന പേരിൽ എന്നെ ആക്രമിക്കാനും പൊലീസ് പ്രതികരിക്കരുത് എന്ന നിർദ്ദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. പ്രതിഷേധങ്ങൾക്കൊന്നും ഞാൻ എതിരല്ല; എന്നാൽ കൊടികൾ ഉപയോഗിച്ച് കാറിൽ അടിച്ചപ്പോഴാണ് പ്രതികരിച്ചത് എന്നും ഗവർണർ പറഞ്ഞിരുന്നു. പ്രതിഷേധക്കാർ എന്നുപറഞ്ഞ് എത്തിയവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുണ്ടെന്നും അവരെ സംരക്ഷിക്കണമെന്ന് പൊലീസിനു നിർദ്ദേശം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു. എന്തുതന്നെയായാലും പ്രവർത്തകർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ ചുമത്തിയതിനു ശേഷമാണ് ഗവർണർ അവിടെനിന്നു മാറിയത് തന്നെ.

ഐപിസി 143,144,147,283,353,124,14 വകുപ്പുകൾ പ്രകാരമാണ് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ ഐപിസി 124 എന്നത് മാത്രമാണെങ്കിൽ കുഴപ്പമില്ല. 124 (എ) ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നതെങ്കിൽ എസ് എഫ് പ്രവർത്തകരുടെ കാര്യം തീർന്നു എന്നെ പറയാൻ പറ്റൂ. കാരണം രാജ്യദ്രോഹ കുറ്റം കൂടി ഇതിൽ ചേർന്ന് വരും. അങ്ങനെയെങ്കിൽ എൻ ഐ എ യും അന്വേഷണത്തിന് എത്തും. കാറിൽ ഇടിച്ചതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങിയത് എന്നാണ് ഗവർണർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ആ നിലയ്ക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ കുട്ടിസഖാക്കളുടെ കാര്യത്തിൽ എൻ ഐ എ തീരുമാനം എടുക്കും. സമരത്തിൽ പങ്കെടു ത്ത രാഹുൽ മാനക്കൂട്ടത്തിലിനെ വീടുവളഞ്ഞു കൊടുംകുറ്റവാളി യെപോലെ തൂക്കിയെടുത്തുകൊണ്ടു പോയ സർക്കാരും സർക്കാ രിന്റെ പോലീസുമാണ് പ്രതിഭാഗത്ത് നിൽക്കുന്നത്. അപ്പോൾ ഗവർണറുടെ കാറിൽ ഇടിക്കുകയും കോലിട്ട് കുത്തുകയുമൊക്കെ ചെയ്തവർക്ക് നേരെ രാജ്യദ്രോഹം ചുമത്തിയാലും തെറ്റുപറയാൻ പറ്റില്ല.

ഇനി എന്താണ് ഈ വകുപ്പ് എന്ന് നോക്കാം ഇന്ത്യൻ ശിക്ഷാനിയമ ത്തിലെ 124-ാം വകുപ്പ് അനുസരിച്ച്, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ നിയമാനുസൃതമായ ഏതെങ്കിലും അധികാരം ഏതെങ്കിലും വിധത്തിൽ വിനിയോഗിക്കാൻ അല്ലെങ്കിൽ വിനിയോഗിക്കാൻ ഇന്ത്യൻ രാഷ്ട്രപതിയെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുകയോ ചെയ്യുകയോ ചെയ്യുന്നു. അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ തെറ്റായി തടയുകയോ തടയാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അമിതമായി ഭയപ്പെടുത്തുകയോ ചെയ്യുക, അല്ലെങ്കിൽ അത്തരം പ്രസിഡൻ്റിനെയോ ഗവർണറെയോ അതിരുകടക്കാനുള്ള ശ്രമങ്ങൾ ഒരു കാലയളവിലേക്ക് ഒന്നുകിൽ ഒരു വിവരണത്തിൻ്റെ തടവ് ശിക്ഷയ്ക്ക് വിധേയമാക്കും. ഏഴു വർഷം വരെ, പിഴയ്ക്കും ബാധ്യതയുണ്ട്.

124 എ. രാജ്യദ്രോഹം : ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ ഗവൺമെൻ്റിനോട്, വാക്ക് കൊണ്ടോ, എഴുതിയാലോ, എഴുതിയാലോ, അടയാളങ്ങൾ കൊണ്ടോ, ദൃശ്യമായ പ്രാതിനിധ്യം കൊണ്ടോ, വിദ്വേഷമോ അവഹേളനമോ കൊണ്ടുവരാൻ ശ്രമിക്കുന്നവരോ, ഉത്തേജിപ്പിക്കുന്നതോ, അസംതൃപ്തി ഉളവാക്കാൻ ശ്രമിക്കുന്നതോ, ജീവപര്യന്തം തടവുശിക്ഷ നൽകണം, അതിൽ പിഴ ചേർക്കാം, അല്ലെങ്കിൽ മൂന്ന് വർഷം വരെ നീട്ടാവുന്ന തടവ്, അതിൽ പിഴ ചേർക്കാം, അല്ലെങ്കിൽ പിഴയും.

എന്തായാലും ഇനി കേന്ദ്രത്തിന്റെയും കേന്ദ്ര സേനയുടെയും കയ്യിലാണ്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. അതേ സമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങി. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിക്കും പോകുമെന്ന് രാജ്ഭവൻ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവർണറുടെ മടങ്ങിപ്പോക്ക്.

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...