Connect with us

Hi, what are you looking for?

Crime,

ഗവർണർ മുച്ചങ്കനാ, കറുത്ത ബ്രാ കണ്ടാൽ പിണറായിക്ക് മുണ്ട് നനയും, പോലീസ് SFI ക്കാർക്ക് കൂട്ട്

നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായി രുന്നു ഗവർണ്ണർക്കെതിരെ എസ് എഫ് ഐ ഉയർത്തിയ ബാനർ. നിലമേൽ എൻ എസ് എസ് കോളേജിന് അടുത്തായിരുന്നു പ്രതിഷേധം. എസ് എഫ് ഐ പ്രതിഷേധം നാടകീയ സംഭവങ്ങളാണ് ഉണ്ടാക്കിയത്. കറുത്ത ബാനറുമായി എസ് എഫ് ഐക്കാർ ഏറെ മുമ്പേ അവിടെ എത്തി. എന്നിട്ടും അവരെ മാറ്റാൻ പൊലീസ് ഒന്നും ചെയ്തില്ല. ചൂടിനെ മറികടക്കാൻ പൊലീസും കറുത്ത ബാനറിനെ കൂട്ടു പിടിച്ചു.

റോഡരികിൽ ബാനർ ഉയർത്തിയപ്പോൾ തന്നെ എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്തു നീക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടാൻ എത്തിയവരെ ഈ രീതിയിലാണ് പൊലീസ് നേരിട്ടത്. പൊലീസിനെ മറികടന്ന് എത്തിയവരെ ഡി വൈ എഫ് ഐക്കാർ ‘രക്ഷാപ്രവർത്തനത്തിലൂടെ’ രക്ഷിച്ച് മർദ്ദിച്ച് വീട്ടിലേക്കും അയച്ചു. എന്നാൽ ദേശീയ പാതയുടെ ഇരുവശവും ഗവർണറെ കാത്ത് പ്രതിഷേധക്കാർ അണിനിരന്നു. ഇവരെ മാറ്റാൻ ആരും ഒന്നും ചെയ്തതുമില്ല. ഇതാണ് നിലമേലിൽ ഗവർണറുടെ പ്രകോപനം കൂട്ടിയതും. അതായത് കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടിട്ടും പൊലീസ് മിണ്ടാതെ നിന്നു.

ഇപ്പോൾ എസ് എഫ് ഐ അടിച്ചിറക്കുന്നത് ഗവർണർക്ക് കറുപ്പിനെ പേടി എന്നതാണ്. ഈ പറയുന്ന എസ് എഫ് ഇക്കരെ നിങ്ങൾക്ക് ഉളുപ്പ് ഇല്ലേ? നിങ്ങളുടെ മുഖ്യമന്ത്രിക്കല്ലേ കറുപ്പ് കാണുമ്പോൾ ഹാലിളകുന്നത്. മകളെ സ്കൂളിൽ കൊണ്ടുചെന്നാക്കാൻ പോയ വീട്ടമ്മയെ കറുപ്പ് വസ്ത്രമിട്ടതിന്റെ പേരിൽ അറസ്റ്റ് ചെയ്തത് നമ്മൾ കണ്ടതാണ്.ഓ അത് മറന്നു പോയി, അതിനു പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അത് അവരുടെ ഭർത്താവ് ബി ജെ പിക്കാരൻ ആയതു കൊണ്ട് കൂടിയാണ്. അവർ പ്രതികരിച്ചിരുന്നു രൂക്ഷമായി തന്നെ. നിങ്ങളുടെ മുഖ്യൻ കറുപ്പിനെ കണ്ട് പേടിച്ചോടുന്നത് പോലെ അല്ല ഗവർണർ. അദ്ദേഹത്തിന് ശരിക്കും മുച്ചങ്കാണ്. പറയാതെ പറ്റില്ല. ഇരട്ടച്ചങ്കൻ എന്നുവെറുതെ പറഞ്ഞു പരത്തി പണ്ടത്തെ കുറെ നടക്കാത്ത സ്വപ്‌നങ്ങൾ ഉള്ളിലിട്ട് താലോലിക്കുന്നത് പോലെയല്ല ഗവർണറുടെ പെരുമാറ്റം.

നിങ്ങളുടെ സഖാവിനെ കറുത്ത തുണി എന്തിനധികം കറുത്ത ബ്രാ കാണിച്ചാൽ പോലും നെഞ്ചുവേദന വരും അതാണ് അവസ്ഥ. ആ യൂത്ത് കോൺഗ്രസ് പിള്ളേരോട് കാണിച്ചത് കണ്ടതല്ലേ… ഒരു ജീവൻരക്ഷാ പ്രവർത്തനം. മുഖ്യനും അന്തംസിനും ഒഴിച്ച് ബാക്കി എല്ലാവർക്കും അത് ജീവൻ രക്ഷ പ്രവർത്തനം ആയിട്ടാണ് തോന്നിയത്. അവർ കറുത്ത തുണിക്കഷ്ണം കാണിച്ചപ്പോൾ വധശ്രമത്തിന് കേസെടുപ്പിച്ചു. എന്തൊക്കെ നൂലാമാലകൾ. പിണറായി കറുത്ത തുണികൊണ്ടു പേടിച്ചപോലാണോടാ പിള്ളേരെ നല്ല നെടുനീളൻ ബാനറിൽ ബ്ലഡി ക്രിമിനൽസ് കൂടുതൽ ഉള്ളയിടം എന്നെഴുതിയത് കണ്ടിട്ടും തിണ്ണമിടുക്ക് പോലുമില്ലാത്ത നിങ്ങളുടെ മുൻപിലേക്ക് ഇറങ്ങി വന്നത്.

സത്യത്തിൽ ആ ഒന്നരമിനിട്ടിൽ എവിടെയായിരുന്നു സി പി എം നേതാക്കന്മാർ? അവർ സംഘടിച്ചെത്തിയെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. അവരും വന്നില്ല. പകരം ഗവർണറുടെ ഒറ്റ വിളിയിൽ സി ആർ പി എഫ് ഇവിടെത്തി, എൻ എസ് ജി കമാൻഡോസും എത്തി. സത്യത്തിൽ ഗവർണർ ഇറങ്ങി വന്നപ്പോൾ പിണറായിപ്പോലീസും എസ് എഫ് ഐക്കാരും ഭയന്ന് എന്നതാണ് വാസ്തവം. ആ നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് കറുപ്പ് പേടി ഗവര്ണര്ക്കല്ല എന്ന് മനസിലായില്ലേ. ഗവർണർക്ക് ഒപ്പം നില്ക്കാൻ ജനങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് ഒപ്പം നില്ക്കാൻ ആരുമില്ല ഈ അന്തംകമ്മികളല്ലാതെ. ഏതായാലും ആ സംഭവത്തിൽ പ്രതിഷേധക്കാർ പരസ്യമായി നിന്നിട്ടും പൊലീസ് അറസ്റ്റു ചെയ്തില്ല. അതും റോഡിലേക്ക് ഇറങ്ങിയായിരുന്നു ബാനറും പിടിച്ചുള്ള പ്രതിഷേധക്കാരുടെ നിൽപ്പ്. ഇതാണ് ഗവർണറെ ചൊടുപ്പിച്ചത്.

അതേസമയം, മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ഗവർണറെ വിമർശിച്ച് രംഗത്തു വന്നു. റോഡിൽ ബാനർ പിടിച്ചു നിന്നവരുടെ അടുത്തേക്ക് തന്നെ ഗവർണർ പോയി. ഇതു കണ്ട് എസ് എഫ് ഐക്കാരും അന്താളിച്ചു. നേരത്തെ എസ് എഫ് ഐക്കാരെ ബ്ലഡി ക്രിമിനൽസ് എന്ന് ഗവർണ്ണർ വിളിച്ചിരുന്നു. ഇതാണ് ബാനറിലെ വാചകങ്ങൾക്ക് കാരണം. ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലിൽ വച്ചാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്.

പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്‌ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ഗവർണർ നിലമേലിൽ നിന്നും മടങ്ങിയത്. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ. രേഖപ്പെടു ത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 13 പേരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങൾ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവർണർ അടുത്ത ആളുകളുമായി സംസാരിക്കാൻ തയ്യാറായത്.

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. എഫ്‌ഐആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചു എന്നും ഗവർണർ ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...