Connect with us

Hi, what are you looking for?

Crime,

വ​ണ്ടി​പ്പെ​രി​യാ​റി​ൽ മുഖം രക്ഷിക്കാൻ സി പി എം, പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏറ്റെടുക്കും

കു​മ​ളി . വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏറ്റെടുത്ത് മുഖം രക്ഷിക്കാൻ സി​പി​എം രംഗത്ത്. പീ​രു​മേ​ട് താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അടയ്ക്കാ നുള്ള 7,31,910 രൂ​പ​യു​ടെ വാ​യ്പ ഏറ്റെടുക്കാൻ സി പി എം തീ​രു​മാ​നി​ച്ചിരിക്കുകയാണ്.

കുറ്റാരോപിതനായ പ്രതിയുടെ അടുത്ത സി പി എം ബന്ധവും, ഇരയുടെ പിതാവിനെ ആക്രമിച്ച് കുത്തി പരുക്കേൽപ്പിച്ചത് സി പി എം പിൻതുണയോടെ ആണെന്ന ആരോപണങ്ങളും വ​ണ്ടി​പ്പെ​രി​യാ​റി​ൽ ജങ്ങൾക്കിടയിൽ കടുത്ത സി പി എം വിദ്വേഷമാണ് ഉണ്ടാക്കിയി രുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ സാഹചര്യത്തിലാണ് ‘മുഖം മിനുക്കിയെ പറ്റൂ’ എന്ന നിലപാടിലേക്ക് സി പി എമ്മിനെ കൊണ്ടുചെന്നെത്തിച്ചത്.

ബുധനാഴ്ച നാ​ലി​ന് വ​ണ്ടി​പ്പെ​രി​യാ​റി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് കുടുംബത്തിനുള്ള കടബാധ്യതയായ ​തു​ക കൈ​മാ​റും. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ബാ​ബു​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബാ​ങ്കി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പിതാവ് വാ​യ്പ​യെ​ടു​ത്തിരുന്നത്.

ആ​കെ​യു​ള്ള 14 സെ​ന്‍റ് സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്തി​ 2019ൽ ​ആണ് വാ​യ്പ എ​ടു​ത്ത​ത്. മ​രി​ച്ച കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു കടമെടുക്കുന്നത്. ആ​റു വ​യ​സു​കാ​രി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തോ​ടെ കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ തു​ക വ​ർ​ധി​ക്കു​ക​യാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...