Connect with us

Hi, what are you looking for?

Kerala

ഗൗരീ ലക്ഷ്മീബായിക്കെതിരെ സൈബര്‍ ആക്രമണം, ‘ലവ് ജിഹാദ് വഴി മന്ത്രിക്കസേര ഉണ്ടാക്കാനും, ബിരിയാണി ചെമ്പിൽ നിന്ന് സ്വർണമുണ്ടാക്കാനും, കരിമണല്‍ മാസപ്പടി, ലാവ് ലിന്‍, ലൈഫ് മിഷല്‍ എന്നിവയിൽ നിന്നും കോടികൾ ഉണ്ടാക്കാനും അവർക്കറിയില്ല’

തിരുവനന്തപുരം . ഗൗരീ ലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ ആക്രമണം. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് യഥാർത്ഥത്തിൽ തെരഞ്ഞെടുക്കുന്നത്.

സാമൂഹ്യ നന്മക്കായി മുഖം നോക്കാതെയുള്ള അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മീബായിയുടെ നിലപാടുകള്‍ ആണ് സൈബര്‍ സഖാക്കളെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും ഹിന്ദു അനുകൂല നിലപാടുകള്‍ കൂസലില്ലാതെ അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ പിണറായി വിജയന്‍ സര്‍ക്കാരിനെപോലും വിമര്‍ശിക്കാന്‍ മടിക്കാറുമില്ല. ഇതൊക്കെയാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്താൻ കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകൾ ഇറങ്ങി തിരിക്കാൻ കാരണം.

എന്ത് സംഭാവന നല്‍കിയതിനാണ് ഗൗരിലക്ഷ്മിബായിയ്‌ക്ക് പത്മശ്രീ നല്‍കിയത് എന്നാണ് സൈബര്‍ സഖാക്കള്‍ സൈബറിടങ്ങളിൽ ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. ലവ് ജിഹാദ് എന്ന ജാലവിദ്യയിലൂടെ മന്ത്രിസ്ഥാനം ഉണ്ടാക്കാൻ അവർക്ക് അറിയില്ല. ബിരിയാണിച്ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാനുള്ള മാസ്മരിക വിദ്യ അവർക്കറിയില്ല. കരിമണലില്‍ നിന്നും മാസപ്പടിയും ലാവ് ലിന്‍ നിന്നും ലൈഫ് മിഷനില്‍ നിന്നും കോടികളും ഉണ്ടാക്കാനുള്ള സമർത്യവും അവർക്കില്ല.

ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍കൈ എടുത്തവരെ നവോത്ഥാന കേരളം ബോധപൂര്‍വ്വം മറന്നുവെന്ന് ഗൗരിലക്ഷ്മീബായി ഈയിടെ പ്രസംഗിച്ചിരുന്നതാണോ? കമ്മ്യൂണിസ്റ്റുകാർക്ക് ഒന്നിനും അവർ യോഗ്യയല്ലെന്നു പറയാൻ കാരണമായത്.? ‘ക്ഷേത്രപ്രവേശന വിളംബര പ്രഖ്യാപനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന രാജവംശങ്ങളും നടത്തിയിരുന്നു. ജയംസിംഹ ദേവന്റെ ഭരണകാലത്ത് കിണറുകളും കുളങ്ങളും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കാനും രാജാവ് ഉത്തരവ് നല്‍കി.

യുനസ്‌കോയുടെ പത്തൊമ്പത് ലോക പൈതൃക കലകളില്‍ കൂടിയാട്ടം സ്ഥാനം പിടിച്ചു. കൂടിയാട്ടം കലയായി കൊണ്ടുവന്നത് ഒമ്പതാം നൂറ്റാണ്ടിലെ കുലശേഖരപെരുമാളായിരുന്നു. പെരുമാള്‍ ജാതി നോക്കാതെ നങ്യാര്‍വംശത്തില്‍പ്പെട്ട സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. അതിലൂടെ കൂടിയാട്ടത്തെ കലയെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുകകൂടിയായിരുന്നു. ഇത്തരത്തിലുള്ള വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ക്കല്ലാം പിന്നീട് അവകാശികള്‍ വേറെ വന്നു’ എന്നായിരുന്നു ഗൗരിലക്ഷ്മീബായിയുടെ സത്യം വിളിച്ചു പറഞ്ഞ ഒരു വിവാദ പ്രസംഗം. സത്യത്തിൽ ഇത് കമ്മികള്‍ക്ക് പിടിച്ചില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...