തിരുവനന്തപുരം . വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ വീട്ടിനുള്ളിൽ കെട്ടിയിട്ടു തീ കൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് മകൻ മോസസ് തീ കൊളുത്തുകയായിരുന്നു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് പോലീസ് പറയുന്നത്. മുമ്പ് പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.