Connect with us

Hi, what are you looking for?

India

ഇനി ചന്ദ്രനിലിറങ്ങുന്ന പേടകങ്ങൾക്ക് വിക്രം ലാൻഡർ കരുത്താവും, ഇന്ത്യയുടെ വിക്രം ലാൻഡറിനെ ഉറ്റുനോക്കി ശാസ്ത്ര ലോകം

നാസ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നു എന്ന ശുഭ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ചന്ദ്രനെ ചുറ്റുന്ന നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കുകയുണ്ടായി. നാസയുടെ പേടകത്തിലെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിനും വിക്രം ലാൻഡറിലെ ഉപകരണത്തിനുമിടയിൽ ലേസർ ബീം പ്രക്ഷേപണം ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്യുകയുണ്ടായി. ചന്ദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ വിക്രം ലാൻഡറിലെ ലൊക്കേഷൻ മാർക്കർ സഹായിക്കുന്നുവെന്ന് നാസയാണ് വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം വിക്രം ലാൻഡർ നിലനിൽക്കുമെന്ന വസ്തുത ഇതോടെ ഉറപ്പായിരിക്കുകയാണ്.

വിക്രം ലാൻഡർ ഇപ്പോൾ എൽആർഒയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മാൻസിനസ് ​ഗർത്തത്തിന് സമീപത്താണ് ലാൻഡർ നിലയുറപ്പിച്ചിട്ടുള്ളത്. ഇത്രയധികം ദൂരത്ത് നിന്നാണ് എൽആർഒ ലേസർ രശ്മി അയച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിന് പിറകെ വിക്രം ലാൻഡറിൽ രശ്മി എത്തി. ഇതോടെ ബഹിരാകാശ മേഖലയിലെ പുത്തൻ കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഒരു വസ്തുവിന് നേരെ ലേസർ രശ്മികൾ അയയ്‌ക്കുകയും പ്രകാശം തിരിച്ചെത്താൻ എത്ര സമയം എടുക്കുമെന്നത് അളക്കുകയും ചെയ്യുന്നതിന് ഉപയോ​ഗിക്കുന്ന സംവിധാനമാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന മാർഗം കൂടിയാണിത്. ഇതിന് നേർ വിപരീതമായ പരീക്ഷണമാണ് വിക്രം ലാൻഡറിൽ എൽആർഒ നടത്തിയിരിക്കുന്നത്.

ചലിച്ചു കൊണ്ടിരിക്കുന്ന ബഹിരാകാശ പേടകത്തിൽ നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മികൾ അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് ചന്ദ്രനിൽ കൂടുതൽ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്.

നാസയുടെ ഏറ്റവും ചെറുതും എന്നാൽ കരുത്തനുമായ റിട്രോ റിഫ്ലക്ട്രറാണ് എൽആർഒ എന്ന ലേസർ റിട്രോറിഫ്ലെക്ടർ ആണ് അറേ. അഞ്ച് സെൻ്റീമീറ്റർ മാത്രമാണ് ഇതിന്റെ വീതി. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകൾ ആണ് ഉള്ളത്. ഏത് ദിശയിൽ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഇതിന്റെ രൂപം എന്നതാണ് എടുത്ത് പറയേണ്ടത്. ഇതിന് പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമല്ല. അതിനാൽ തന്നെ എത്ര കാലങ്ങളോളവും ഇത് നിലനിൽക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...