ന്യൂഡൽഹി . 71-ാമത് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുക. മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലിയാണ് ഇക്കാര്യം എക്സിലൂടെ വെള്ളിയാഴ്ച വൈകിട്ട് അറിയിക്കുകയായിരുന്നു.
ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരം, ഫെബ്രുവരി 18-നും മാർച്ച് ഒമ്പതിനും ഇടയിലായിരിക്കും നടക്കുന്നത്. ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരം കൂടിയാണിത്. 1996-ൽ ബെംഗളൂരുവിലാണ് ഇന്ത്യയിൽ ലോകസുന്ദരി മത്സരം അവസാനമായി നടന്നത്. അന്ന് റീത്ത ഫാരിയ പവലാണ് ലോകസുന്ദരിപ്പട്ടം കൈകുമ്പിളിൽ ആക്കിയത്.
1994-ൽ ഐശ്വര്യ റായ് ലോകസുന്ദരിയായപ്പോൾ,1997-ൽ ഡയാന ഹെയ്ഡൻ കിരീടം ചൂടി. 1999-ൽ യുക്ത മുഖി കിരീടം നേടി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായി. 2000-ലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടുന്നത്. 2017-ൽ മാനുഷി ചില്ലറ് ലോകസുന്ദരി കിരീടം സ്വന്തമാക്കിയിരുന്നു.