Connect with us

Hi, what are you looking for?

Kerala

ഡൽഹിയിൽ പോയി സമരം ചെയ്യാൻ വേറെ ആളെ നോക്കാൻ പിണറായിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഴിമതിയും ധൂര്‍ത്തും’

പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരത്തിന് പിന്നാലെ പോകാന്‍ വേറെ ആളെ നോക്കാനും സതീശന്‍ പറഞ്ഞു. യുഡിഎഫ് ധവളപത്രമിറക്കി പ്രവചിച്ച ധനപ്രതിസന്ധിയാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് – സതീശന്‍ പറഞ്ഞു.

ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അത് മാത്രമല്ല. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും നികുതി പിരിച്ചെടുക്കാന്‍ കഴിയാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പറയുന്നത് വിഡ്ഢികള്‍ ആണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായി കരുവന്നൂര്‍, മാസപ്പടി വിവാദങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കുമെന്നും, തൃശൂരിലെ ബിജെപി – സിപിഎം സഖ്യം വ്യക്തമാണെന്നും സതീശന്‍ പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...