Connect with us

Hi, what are you looking for?

Crime,

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവിനെ ചോദ്യം ചെയ്യും, സാക്ഷി മൊഴി ശരിയെങ്കിൽ പ്രതിയാകും, മന്ത്രി കസേര തെറിക്കും

തൃശ്ശൂര്‍ . കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാരിന് കുരുക്കാവും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാലും ഇല്ലെങ്കിലും സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍ പി. രാജീവിനെ ED ചോദ്യം ചെയ്യും. സാക്ഷി മൊഴി ശരിയാണെങ്കില്‍ രാജീവ് കേസില്‍ പ്രതിയാകും. തുടർന്ന് രാജീവിന് മാന്തി സ്ഥാനം ഒഴിയേണ്ടി വരും.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ പി. രാജീവ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്പകള്‍ നല്കാന്‍ നിര്‍ദേശി ച്ചതായാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. മന്ത്രിക്കെതിരേ രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ ഗുരുതരാരോപണം ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് ഏറെ ഗൗരവകരമാണ്. ഈ സാഹചര്യത്തിൽ മന്ത്രി രാജീവ് രാജിവച്ച് അന്വേഷണം നേരിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്ക് പരിധിക്കു പുറത്തും തൃശ്ശൂര്‍ ജില്ലയ്‌ക്കു പുറത്തുമുള്ളവര്‍ക്ക് വരെ വലിയ തുകകള്‍ വായ്പ അനുവദിക്കാന്‍ പി. രാജീവ് ശിപാര്‍ശ ചെയ്തെന്നാണ് കേസില്‍ മാപ്പുസാക്ഷിയായ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാർ൫ നൽകിയിട്ടുള്ള മൊഴി. സുനില്‍കുമാര്‍ നേരത്തേ പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയുമായിരുന്നു എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.

മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്‍ എന്നിവരുടെ പേരുകളാണ് കരുവന്നൂര്‍ തട്ടിപ്പില്‍ ഉയർന്നിരിക്കുന്നത്. ഒരു സംസ്ഥാന മന്ത്രിയുടെ ഇടപെടൽ കൂടി പുറത്തായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാ യിരിക്കു കയാണ്. കരുവന്നൂര്‍ ബാങ്കില്‍ വ്യാജ വായ്പകള്‍ അനുവദിക്കുന്നതിന് നേതൃത്വം നല്കിയ മുന്‍ സെക്രട്ടറി തന്നെ രാജീവിന്റെ പങ്ക് വെളിപ്പെടുത്തിയതെന്നത് കൂടി ശ്രദ്ധേയമാണ്.

വ്യാജ വായ്പകള്‍ അനുവദിക്കാന്‍ കരുവന്നൂരില്‍ പാര്‍ട്ടി തലത്തില്‍ ഒരു സംവിധാനം തന്നെ ഉണ്ടാക്കിയിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനായിരുന്നു ഇതിനായുള്ള സബ് കമ്മിറ്റിയുടെ ചുമതല. ഇതിനായി വ്യാജ മിനിറ്റ്സുകളും മറ്റു രേഖകളുമുണ്ടാക്കി. ഫയലുകള്‍ പ്രത്യേകം സൂക്ഷിച്ചു. ബാങ്കില്‍ ചെറിയ തുകയ്‌ക്കു പണയപ്പെടുത്തിയിരുന്ന മറ്റാളുകളുടെ വസ്തുക്കള്‍ കൂടിയ തുകയ്‌ക്ക് അവരറിയാതെ പണയപ്പെടുത്തുകയാണ് ഉണ്ടായത്. ഇങ്ങനെ പാര്‍ട്ടിക്കു താത്പര്യമുള്ളവര്‍ക്ക് കോടികള്‍ വായ്പ നല്കി. ഇതിന്റെ പങ്ക് കമ്മിഷനായി സിപിഎം നേതാക്കള്‍ കൊണ്ടുപോയി.

സിപിഎം ഏരിയ, ലോക്കല്‍ തലങ്ങളിലെ ഒട്ടേറെ നേതാക്കളുടെയും കമ്മിറ്റികളുടെ പേരിലും കരുവന്നൂരില്‍ അക്കൗണ്ടുകളുണ്ടാക്കി, അത് വഴി വന്‍തോതില്‍ പാര്‍ട്ടി കമ്മിഷന്‍ കൈപ്പറ്റി. മുന്‍ മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടിയും അര്‍ഹതയില്ലാത്തവര്‍ക്ക് വായ്പ നല്കാന്‍ ശിപാര്‍ശ ചെയ്തു. സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍ പി. രാജീവിനെ ED ചോദ്യം ചെയ്യും. സാക്ഷി മൊഴി ശരി എന്ന് വ്യക്തമായാൽ മന്ത്രി രാജീവ് കേസില്‍ പ്രതിയാകും. മന്ത്രി കസേര തെറിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...