Connect with us

Hi, what are you looking for?

Cinema

മമ്മൂട്ടിയും സുൽഫിത്തും, മോഹൻലാലും സുചിത്രയും ഭാഗ്യക്ക് വിവാഹ മംഗളാശംസകൾ നേരാൻ എത്തി

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹ മംഗളാ ശംസകൾ നേരാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബ സമേതം എത്തി. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തുന്നത്. ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ബുധനാഴ്ച ഗുരുവായൂർ വച്ചാണ് നടക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ആ മംഗള മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം വൻ താര പ്രഭയിലായിരിക്കും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഗുരുവായൂരിൽ നടക്കുക. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് വൻ താരനിര തന്നെ എത്തും. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തുടങ്ങി നിരവധി താരങ്ങൾ മംഗള മുഹൂർത്തത്തിന് സാക്ഷികളാകാൻ വരുന്നുണ്ട്. 19ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ പ്രത്യേക വിരുന്നു സുരേഷ് ഗോപി ഒരുക്കിയിട്ടുണ്ട്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20 ന് തിരുവനന്തപുരത്തും വിരുന്നുകളുണ്ട്.

കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഭാഗ്യയുടേയും ശ്രേയസിന്റേയും വിവാഹത്തിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. വരൻ മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ആണ്. ബിസിനസ്സുകാരനാണ് ശ്രേയസ്.

നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി അദ്ദേഹത്തിന് ഒരു സ്വർണ തളിക സമ്മാനിക്കുന്നുണ്ട്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചിരിക്കുന്നത്. എസ് പി ജി ഉദ്യോഗസ്ഥർ തളിക പരിശോധി ച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷമാണ് ഡൽഹിക്ക് മടങ്ങുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...