Connect with us

Hi, what are you looking for?

Crime,

വണ്ടിപ്പെരിയാർ കുടുംബത്തിന്റെ കണ്ണുനീർ പിണറായിയുടെ ഭരണം വിഴുങ്ങും, ഇരയുടെ കുടുംബത്തെ ആക്രമിച്ചതിന് പിന്നിൽ സി പി എം

സി പി എം എന്ന് പറഞ്ഞാൽ എന്തും ആകാമോ? പിണറായിയുടെ ഭരണത്തിൽ സി പിഎം കാരന് ഏതു ആകാമെന്നും, ഏത് കൊലയാളിക്കും എന്ത് പിന്തുണയും കൊണ്ടുക്കുമെന്നുമൊക്കെ കേരളത്തിൽ നടന്ന വാളയാർ, വണ്ടിപ്പെരിയാർ കേസുകളിൽ എല്ലാം തെളിയിക്കപെട്ടിരിക്കുന്ന വസ്തുതകളാണ്. വണ്ടിപ്പെരിയാറിൽ ഇരക്കും കുടുംബത്തിനും കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല.

ഇപ്പോഴിതാ തന്റെ മകളെ രണ്ടു തവണ കൊലയാളി കൊന്നെന്ന് പറഞ്ഞിരിക്കുകയാണ് പിണറായി ഭരണം കണ്ണീരു കൊടുത്ത ആ കുടുംബം. പിണറായി മാത്രമല്ല പിണറായി മുഖ്യ മന്ത്രി ആയി ഇരിക്കുന്നത് കൊണ്ട് മാത്രം അഹങ്കാരം കൊണ്ട് ആടി ഉറയുന്ന സി പി എം നീതി നിഷേധിക്കുന്ന ഒരു കുടുംബം.

‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല.

ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു’ ഇനിയും ഞങ്ങളെ തോൽപ്പിക്കരുതെന്ന അപേക്ഷയാണ് ആ അമ്മ മനസ് കേഴുന്നത്.

‘മോളെ കൊന്ന പ്രതിയെ പൊലീസ് പിടിച്ചുകൊണ്ടുപോയതിൽ പിന്നെയും കോടതിയിൽ വാദം നടക്കുമ്പോഴും അർജുന്റെ അച്ഛനും ബന്ധുക്കളുമെല്ലാം ഇവിടെ ഈ ലയത്തിലാണ് താമസിച്ച് വന്നത്. അന്നൊന്നും ഒരു കുത്തുവാക്കോ വഴക്കോ ഞങ്ങൾ പറഞ്ഞിട്ടില്ല. ഈ നാട്ടുകാർ മുഴുവൻ അവരെ തല്ലാൻ നിൽക്കുകയായിരുന്നു അപ്പോൾ. എന്നിട്ടും ഞങ്ങൾ ഒന്നും ചെയ്തില്ല. അവന്റെ വീട്ടുകാരുടെ മുന്നിൽ കരഞ്ഞതല്ലാതെ വേറെ ഒരു അക്രമവും ചെയ്തിട്ടുമില്ല. ലയത്തിൽ എല്ലാവരും ഒരു കുടുബം പോലെ ആയിരുന്നു. അവർക്കും എന്റെ മോൾ സ്വന്തം മോളെപ്പോലെ ആയിരുന്നെന്നാണ് ഞങ്ങൾ കരുതിയത്. എന്നിട്ട് ഞങ്ങൾ അവരെ ഉപദ്രവിക്കുമെന്ന് പറഞ്ഞാണ് അവരിവിടുന്ന് മാറി താമസിക്കുന്നത്.’ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിലെ ഇരയുടെ മാതാവ് പറയുന്നു.

‘പിന്നീട്, എന്റെ ഭർത്താവിനെ കുത്തിക്കൊല്ലാൻ നോക്കിയ ആൾ മദ്യപിച്ച് ഞങ്ങളെ അസഭ്യം പറയുമായിരുന്നു. അവരുള്ളപ്പോൾ ഒരു മരണവീട്ടിൽ പോലും പോകാൻ‌ ഞങ്ങൾക്കു ഭയമായിരുന്നു. പരമാവധി എല്ലാവരിൽ നിന്നും അകന്നാണ് ഞങ്ങൾ ഇപ്പോൾ ജീവിച്ചു വന്നിരുന്നത്. എന്നിട്ടും അയാൾ എന്റെ ഭർത്താവിനെ കൊല്ലാൻ നോക്കി. അദ്ദേഹത്തിന് ഇപ്പോൾ നടക്കാൻ പോലും ആവുന്നില്ല. മോൾക്ക് വേണ്ടി ഓടിനടന്ന് എല്ലാം ചെയ്തിരുന്നു. ഞങ്ങൾക്ക് ഇനിയാരാ ഉള്ളത്. ഞങ്ങൾക്ക് ആരോടും ദേഷ്യമില്ല, പക്ഷേ, ഞങ്ങളുടെ അവസ്ഥ വേറെ ഒരു മാതാപിതാക്കൾക്കും ഇനി വരരുത്.’ എന്ന വിലാപമാണ് ആ അമ്മക്ക് ഉള്ളത്.

തന്റെ മകളെ കൊന്നവനെ സ്വതന്ത്രമായി വിട്ട് ഒരന്വേഷണവും വേണ്ട എന്നാണു ഇരയുടെ അമ്മ പറയുന്നത്. ‘അവനെ പിടിച്ച് ജയിലിലിടണം. കേസ് ഇനിയും നീണ്ടുപോകാനിടയുണ്ടെന്നാണ് എല്ലാരും പറയുന്നത്. അപ്പോഴെല്ലാം എന്റെ കുഞ്ഞിനെ കൊന്നവന് നല്ല ജീവിതമായിരിക്കും. നഷ്ടം എല്ലാം ഞങ്ങൾക്കല്ലേ. അവനെ പിടിച്ച് ജയിലിലിട്ടിട്ട് കേസ് തുടരണം. ഇത് മുഖ്യമന്ത്രിയോടും നേരിട്ട് പറഞ്ഞിരുന്നതാണ്’ ഇരയുടെ ‘അമ്മ പറയുന്നു.

‘പ്രതിയുടെ ഒരു ബന്ധു ഒഴികെ മറ്റാരും മൊഴി മാറ്റിപ്പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. അവരെത്ര കാശ് കൊടുത്താലും പറയൂല്ല. കാരണം മനുഷ്യൻമാർക്ക് ആർക്കും അങ്ങനെ ഒരു ദ്രോഹം ചെയ്തവനോട് ക്ഷമിക്കാൻ ആവില്ല. എപ്പോഴും ഞങ്ങളുടെ വീട്ടിൽ ഒരംഗത്തെപ്പോലെ കണ്ടിരുന്ന, മോളുടെ സഹോദരന്റെ സ്ഥാനത്ത് കണ്ടിരുന്നനാണ് എന്റെ മോളെ ഇങ്ങനെ ചെയ്തത്. എല്ലാർക്കും അറിയുന്ന ഒരാൾ‌ ഞങ്ങളുടെ കയ്യകലത്ത് മോളോട് ഇങ്ങനെ ചെയ്തൂന്ന് അറിയുമ്പോ അവനോട് എങ്ങനെ പൊറുക്കാൻ പറ്റും. ?എന്റെ മോൾക്ക് നീതി കിട്ടണമെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷതന്നെ അവനു കിട്ടണം.’ ഇരയുടെ അമ്മ ആവശ്യപ്പെടുന്നു.

അവനാണ് ഞങ്ങടെ കുട്ടിയെ കൊന്നതെന്ന് തെളിവില്ലെന്നാണ് കോടതി പറഞ്ഞത്. പൊലീസ് അന്വേഷിച്ചതല്ലേ. എത്ര തെളിവുകൾ സമർപ്പിച്ചു. എന്നിട്ടും അതൊന്നും പോരെന്നാണോ? ഇനി സിബിഐ വന്ന് അന്വേഷിക്കട്ടെ. ഞങ്ങൾ‌ക്ക് അത്രയ്ക്ക് ഉറപ്പാണ്. ഈ ലയത്തിലുള്ള ആരോട് വേണമെങ്കിലും ചോദിച്ച് നോക്ക്. അവർക്കൊന്നും സംശയം ഇല്ല. അതെല്ലാം എല്ലാവരും കോടതിടെ മുന്നിലും പറഞ്ഞതല്ലേ. പ്രതിയുടെ ഒരു ബന്ധു ഒഴികെ വേറെയാരും മൊഴി മാറ്റിപ്പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ലെന്ന് എനിക്ക് ഉറപ്പാ. അവരെത്ര കാശ് കൊടുത്താലും പറയൂല്ല. കാരണം മനുഷ്യൻമാർക്ക് ആർക്കും ഇങ്ങനെ ഒരു ദ്രോഹം ചെയ്തവനോട് ക്ഷമിക്കാൻ പറ്റില്ല. അവനെ വെറുതെ വിടരുത്. എന്റെ മോളോട് ചെയ്തതിനെല്ലാം ശിക്ഷ കിട്ടണം.

കൊലപാതകം ആണെന്നും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും കോടതി കണ്ടെത്തിയ കേസിൽ എന്താണ് നടന്നതെന്ന് അറിയില്ല.
‘സത്യം പറഞ്ഞാൽ പേടിയാണ്. പട്ടാപ്പകലാണ് ഭർത്താവിനെ അയാൾ ആക്രമിച്ചത്. അവരൊക്കെ പാർട്ടിക്കാരാണ്. അന്ന് കുട്ടിയുടെ പിതാവിനെ കുത്തിയ ശേഷം അയാൾ ഓടിക്കയറിയത് സിപിഎം ഓഫിസിലേക്കാണ്. ഇപ്പോൾ ഞങ്ങളുടെ വീടിനു പൊലീസ് കാവലുണ്ട്. എന്നാൽ എവിടെയെങ്കിലും പോകുമ്പോൾ പൊലീസുകാരെ കൂടെ കൊണ്ടുപോകാനും വണ്ടി ഞങ്ങൾ വിളിക്കണം’ ഇതിനുള്ള ചിലവിനു ആ പാവം കുടുംബം എന്ത് ചെയ്യുമെന്ന് സഹായ വാഗ്ദാനം ചെയ്ത സർക്കാർ ആലോചിച്ചിട്ടില്ല.

‘വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സംഭവിച്ചത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമല്ലെന്ന്’ പ്രസ്താവന നടത്തിയ സംസ്ഥാന മുഖ്യ മന്ത്രി ആ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്താണ് ചെയ്തത്? പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് പ്രകാരം കേസെടുക്കാതിരുന്ന പോലീസ് ചെയ്ത ഗുരുതരമായ തെറ്റിനെതിരെ നടപടി എടുത്തില്ല. SCST നിയമത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യമുണ്ട് എന്ന കാര്യം പിണറായി സർക്കാരിന് അറിയില്ല. അത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ തയ്യാറാകാത്ത ഏത് ഭരണാധികാരിയുടെ പേരിൽ പോലും നടപടി എടുക്കാം. ഒരു സ്വകാര്യ ഹർജി മതി അതിന്. വണ്ടി പെരിയാർ കേസിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നത് വ്യക്തമായിട്ടും മുഖ്യമന്ത്രി നടപടികൾ എടുക്കാതിരിക്കുന്നത് സ്വന്തം പാർട്ടിക്കാർക്ക് തന്നെ പണികിട്ടുമെന്നു അറിയുന്നതിനാലാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...