Connect with us

Hi, what are you looking for?

News

ഇന്നലെകളെ മറന്ന് മാലിദ്വീപ്, ‘തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന്’ മൊഹമ്മദ് മൊയ്സു

ചൈന സന്ദർശനത്തിൽ പിന്നെ ഇന്നലെകളെ മറന്നു ചൈനീസ് കൂട്ടുകെട്ടിന്റെ ഗർവിൽ ഇന്ത്യക്കെതിരെ ഒളിയമ്പ് തുടുത്ത് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ചൈന സന്ദർശനത്തിന ത്തിന് ശേഷം മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നടത്തിയ പ്രതികരണം ചർച്ചയായിരിക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നായിരുന്നു മൊഹമ്മദ് മൊയ്സുവിന്റെ പ്രതികരണം. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മൊഹമ്മദ് മൊയ്സുവിന്റെ ഈ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.

‘ഞങ്ങൾ ചെറിയ രാഷ്ട്രമായിരിക്കാം. പക്ഷേ ആർക്കും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നൽകുന്നില്ലെന്ന്’ മൊയ്സു വാർത്താ സമ്മേളനത്തിൽ ആണ് പറഞ്ഞിരിക്കുന്നത്. അഞ്ച് ദിവസം നീണ്ട ചൈന സന്ദർശനത്തിന് പിറകെയാണ് മെയ്സുവിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ മാലിദ്വീപിലെ മന്ത്രിമാരുടെ പരാമർശം വൻ വിവാദം ഉണ്ടാക്കിയിരുന്നു. യതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കുന്ന ഉണ്ടായത്. ഈ സാഹചര്യത്തിൽ മാലിദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ മുഹമ്മദ് മുയിസു ചൈനയിൽ പോയി അഭ്യർഥിച്ചിരുന്നു.

ഇന്ത്യയുമായി അകന്ന് മാലിദ്വീപിലെ പുതിയ സർക്കാർ ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ വിവാദത്തിനു കരമായ പ്രസ്താവനയുമായി മുഹമ്മദ് മുയിസുന്റെ വരവ്. അതേസമയം ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങി 20ഓളം സുപ്രധാന കരാറുകളിൽ മാലിദ്വീപും ചൈനയും ഒപ്പുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാലിദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...