Connect with us

Hi, what are you looking for?

Crime,

മാസപ്പടി അന്വേഷണം തള്ളി CPM, മുട്ടാപ്പോക്ക് കാട്ടി പിണറായിയുടെയും കുടുംബത്തിന്റെയും രക്ഷക്ക് സി പി എം

അന്വേഷിച്ചാൽ കുടുങ്ങുമെന്നുറപ്പായി, രാഷ്ട്രീയ ആയുധം കൈയ്യിലെടുത്ത് സി പി എം

തിരുവനന്തപുരം . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായി എക്സാലോജിക്കി നെതിരായ കേന്ദ്രത്തിന്‍റെ അന്വേഷണത്തെ തള്ളി സി പി എം. കേന്ദ്ര നീക്കവും അന്വേഷണവും അവഗണിക്കാനാണ് സി പി എം തീരുമാനം. അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് പറഞ്ഞിട്ടുള്ളത്.

കേന്ദ്ര നീക്കം അവഗണിക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്. നേരത്തെ സി പി എം നേതാക്കളും കേന്ദ്ര നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് കേന്ദ്ര അന്വേഷണവും വിവാദവും അവഗണിക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

കൈകൾ ശുദ്ധമെങ്കിൽ മുഖ്യമന്ത്രി പല തവണ ആവർത്തിച്ചിട്ടുള്ളപോലെ മടിയിൽ കനമില്ലെങ്കിൽ സി പി എം അന്വേഷണത്തെ എന്തിനു ഭയപ്പെടുന്നു എന്നത് ഇതോടെ മനസിലാക്കാൻ കഴിയാത്തത്. തന്റെയും മകളുടെയും പേരിലുണ്ടായിരുന്ന ആരോപണം രാഷ്ട്രീയ നീക്കമെന്ന് പറഞ്ഞു രക്ഷക്കുള്ള വഴിയാണ് സി പി എം കൂടി ഇതോടെ ഒരുക്കിയിരിക്കുന്നത്.

അന്വേഷണത്തിൽ പിണറായി വിജയനും മകൾ വീണ വിജയനും സഹകരിക്കാതിരുന്നാൽ, കൂടുതൽ നടപടികളിലേക്ക് കേന്ദ്രത്തിനു നീങ്ങാനാവും. മുഖ്യമന്ത്രി എന്ന നിലയിലുള്ള സത്യപ്രതിജ്ഞ ലംഘനം വരെ വിഷയത്തിൽ പിയ്‌നറായിയും സി പി എമ്മും മാടി വിളിച്ചു വരുത്തുന്നത് പോലെ ആവും.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്.

കര്‍ണാടക ഡപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സിഎംആർഎൽ, കെഎസ്ഐ‍ഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എന്തൊക്കെ ആയാലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷവുമായി തന്നെ മുന്നോട്ടു പോകും.

മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനെതിരെ കടന്നാക്രമണം നടത്തിയ സതീശൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോ? എന്നാണു ചോദിച്ചിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...