Connect with us

Hi, what are you looking for?

Kerala

വ​ശ്യ​മോ​ഹ​ന ചു​വ​ടു​കൾ കൊ​രു​ത്തി​ട്ട രാ​പ്പ​ക​ലു​ക​ൾ​ക്കൊ​ടു​​വി​ൽ ക​ലാ​മ​ഹോ​ത്സ​വത്തിന് കൊടിയിറങ്ങി

കലോത്സവ ചരിത്രത്തിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ മലയാളികൾക് സമ്മാനിച്ച് വീണ്ടുമൊരു സംസ്ഥാന കലോത്സവത്തിന് കൂടി കൊടിയിറങ്ങി. കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ 23 വര്ഷങ്ങള്ക്കു ശേഷം കണ്ണൂർ ജില്ല 117 .5 പവൻ വരുന്ന സ്വർണ കപ്പുയർത്തി കലോത്സവ വേദിയിൽ താരപ്പട്ടം സ്വന്തമാക്കി. 952 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല വിജയ കിരീടം ചൂടിയത്.


എല്ലാ തവണത്തേയും പോലെ തന്നെ വ്യത്യസ്ത കൊണ്ടും ആകർഷണീയത കൊണ്ടും സമ്പന്നമായിരുന്നു കലോത്സവ നഗരി . എന്നാൽ കഴിഞ്ഞ കലോത്സവ കാലത്തിന്റെ നിറം കെടുത്തിയ ഭക്ഷണ വിവാദം ഇക്കുറി പഴയിടത്തിന്റെ രുചിക്കൂട്ടുകളിൽ മുങ്ങിത്താണു എന്ന് തന്നെ പറയേണ്ടി വരും.

പഴയിടം മോഹനൻ നമ്പുതിരിയാണ് കഴിഞ്ഞ വർഷം കോഴിക്കോട് വെച്ചു നടന്ന കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണത്തെ ചൊല്ലി വിവാദങ്ങൾക്ക് തിരികൊളുത്തിയ മാദ്യമപ്രവർത്തകന്റെ വക്രബുദ്ധിയിൽ കലോത്സവ കാഴ്ചകൾക്ക് നിറം മങ്ങിയിരുന്നു.കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ പേരിലുള്ള വിവാദവുമായി ബന്ധപെട്ടു ഇനി മുതൽ കലോത്സവത്തിന് ഭക്ഷണം വിളമ്പാൻ താനുണ്ടാകില്ലെന്ന് പഴയിടം ശപഥമെടുക്കും വരെ ഈ വിവാദം നീണ്ടു നിന്ന്. ഭക്ഷണത്തിന്റെ പേരിൽ അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനിമുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കാന്‍ തനിക് ഭയമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ പതിനാറ് വർഷത്തിലധികമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊക്കെ ഭക്ഷണം വിളമ്പുന്ന പഴയിടത്തിന്റെയും സംഘത്തിന്റെയും ഈ തീരുമാനം കലോത്സവ പ്രേമികളുടെ നെഞ്ച് നീറുന്ന സംഭവം തന്നെയായിരുന്നു.

തുടർച്ചായി അദ്ദേഹത്തിന് തന്നെ ടെണ്ടർ നൽകുന്നതിനെതിരെയും ചിലർ ശബ്ദമുയർത്തി. എന്നാൽ എല്ലാ വിവാദങ്ങൾക്കുമൊടുവിൽ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ പഴയിടം നമ്പൂതിരി മാസ്സ് റീ എൻട്രി നടത്തിയത് കലോത്സവത്തിന്റെ പ്രധാന ആകർഷണമായി . പഴയിടത്തിന്റെ ഭക്ഷണപെരുമ ഏറെ പേരുകേട്ടതാണ് . കഴിഞ്ഞ വർഷത്തെ നോൺ വെജ് ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് പഴയിടത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് മാധ്യമപ്രവർത്തകനായ അരുൺ കുമാർ മുന്നോട്ടു വെച്ചിട്ടുണ്ടായിരുന്നത്.

ജാതി ചിന്തകൊണ്ടാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നതെന്ന് അരുൺ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൽ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണ് എന്നാണ് അരുണിന്റെ കണ്ടെത്തൽ. എത്രെയൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും ഈ കലോത്സവത്തിലെ താരം പഴയിടം തന്നെയായിരുന്നു. 12,107 വിദ്യാർത്ഥികളാണ് കലോത്സവത്തിന്റെ ഭാഗമായത്. വ​ശ്യ​മോ​ഹ​ന ചു​വ​ടു​ക​ളും വാ​ക്കു​ക​ളും കൊ​രു​ത്തി​ട്ട രാ​പ്പ​ക​ലു​ക​ൾ​ക്കൊ​ടു​​വി​ൽ ക​ലാ​മ​ഹോ​ത്സ​വ​ത്തി​ന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് നടൻ മമ്മൂട്ടിയാണ്.

കണ്ണൂരിന്റെ ചുണക്കുട്ടികൾക്ക് കലാകിരീടം സമ്മാനിച്ചതും മമ്മൂട്ടി തന്നെയാണ്. സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസം​ഗവും വൈറലാണ്. അതേസമയം മമ്മൂട്ടിയുടെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...