Connect with us

Hi, what are you looking for?

Kerala

കലാകിരീടം കണ്ണൂരിന്, സ്വർണകപ്പ് നാലാം തവണ കൈക്കുമ്പിളിലാക്കി മുത്തമിട്ട് കണ്ണൂർ, 3 പോയിന്റിന് കിരീടം നഷ്ട്ടപെട്ട് കോഴിക്കോട്

കൊ​ല്ലം. 62-ാമത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പ് ഇക്കുറി ക​ണ്ണൂ​രി​ന്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ പി​ന്ത​ള്ളി മു​ന്നി​ലെത്തി ക​ണ്ണൂ​ര്‍ സ്വർണ കപ്പ് കൈക്കുമ്പിളിലാക്കി മുത്തമിട്ടു. 952 പോ​യിന്‍റാണ് ക​ണ്ണൂ​രി​ന്. 949 പോ​യിന്‍റാണ് കോ​ഴി​ക്കോ​ടി​ന്. 23 വര്‍ഷത്തിനുശേഷമാണ് 117.5 പ​വ​ന്‍ സ്വ​ര്‍​ണ​ക്ക​പ്പി​ല്‍ കണ്ണൂര്‍ വീണ്ടും മുത്തമിട്ടത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം.

മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോടിന് ഇത്തവണ അവസാന നിമിഷമാന് അടി പതറുന്നത്. വെറും മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് കോഴിക്കോട് കിരീടം നഷ്ടമാകുന്നത്. 949 പോയിന്റ് കോഴിക്കോട് സ്വന്തമാക്കിയിരുന്നു. ഇത്തവണ പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. മലപ്പുറം അഞ്ചാമതും 910 പോ​യി​ന്‍റു​ക​ളു​മാ​യി ആതിഥേയരായ കൊല്ലം ആറാംസ്ഥാനത്തും എത്തി. കൊല്ലത്ത് നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി.

എ​റ​ണാ​കു​ളം (899), തിരുവനന്തപുരം (870), ആ​ല​പ്പു​ഴ (852), കാ​സ​ർ​ഗോ​ഡ് (846), കോ​ട്ട​യം (837), വ​യ​നാ​ട് (818), പ​ത്ത​നം​തി​ട്ട (774), ഇ​ടു​ക്കി (730) എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല. സ്‌കൂള്‍ തലത്തില്‍ മുന്നില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറിയാണ് (249 പോയിന്‍റ് ). തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് (116 പോയിന്‍റ്).

ഈ വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്തെത്തി. 244 പോയിന്റാണ് സ്‌കൂളിനെ ഒന്നാമതെ ത്തിച്ചത്. അതേസമയം 64 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലും ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 143 പോയിന്റ് സ്‌കൂള്‍ നേടി. രണ്ടാമത് മാന്നാര്‍ എന്‍എസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.

കിരീടത്തിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന 10 മണിക്കൂറുകളിൽ ഉണ്ടായത്. കോഴി ക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമുള്ളപ്പോഴാണ് അവസാന ദിവസം മത്സരങ്ങൾ ആരംഭിച്ചത്. തിങ്കളാഴ്ച നടന്ന നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ 10 മത്സര ങ്ങളുടെ പോയിന്റ് നിലയിൽ മുന്നിലെത്തിയതോടെയാണ് കണ്ണൂർ കിരീടാവകാശിയായി മാറുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...