കാസര്‍ഗോഡ് . കാസര്‍ഗോഡ് എആർ ക്യാമ്പിലെ പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി പി ഒ സുധീഷ് (40) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുൻവശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കാണുന്നത്.
ഏറെനാളായി ഈ കെട്ടിടം അടഞ്ഞു കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടത്തിന് മുന്നിലായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സമീപവാസിക ളിലൊരാളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സുധീഷ്, വകുപ്പ് തല നടപടികളെ തുടർന്ന് എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റപ്പെടുകയായിരുന്നു. കുറച്ചനാളായി സുധീഷ് മെഡിക്കൽ അവധിയിൽ ആയിരുന്നുവെന്നു ഒരു മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണാണ് മരണം എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ സുധീഷ് എന്തിനാണ് ഇവിടേക്ക് എത്തിയത് എന്നത് ഉൾപ്പടെ അറിവായിട്ടില്ല. നടപടികൾ പൂർത്തിയാക്കി പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.