Connect with us

Hi, what are you looking for?

Crime,

ജ്യൂസിൽ മദ്യം കലർത്തി നൽകി, 4 ദിവസം 3 പേരുടെ തുടർച്ചയായ പീഡനം, രക്ഷപെടാൻ പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ നിന്ന് എടുത്ത് ചാടി യുവതി

വ​ർ​ക്ക​ലയിൽ പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ നിന്ന് ചാടി ആത്മ ഹത്യക്ക് ശ്രമിച്ച യുവതി മൂന്ന് ആണ്‍ സുഹൃത്തുക്കളാൽ അതി ക്രൂരമായി പീഡിപ്പിക്കപെട്ടിരുന്നെന്ന വിവരങ്ങൾ പുറത്ത്. സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​യുവതിക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​ ​ന​ൽ​കി, നാ​ല് ​ദി​വ​സ​ത്തോ​ളം​ ​പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു എന്നും അവരിൽ നിന്ന് രക്ഷപ്പെടാനാണ് പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ നിന്ന് ചാടിയതെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ​ ​

താ​ൻ​ ക്രൂരമായ ലെെംഗിക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​യു​വ​തി വെളിപ്പെടുത്തിയിട്ടുണ്ട്. വ​ർ​ക്ക​ല​ ​പൊ​ലീ​സി​നാണു യുവതി മൊഴി നൽകിയിരിക്കുന്നത്. ​വർക്കലയിലെ പാപനാശം ഹെലിപ്പാഡ് കുന്നിന്‍ മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് ആണ്‍ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ബ​സ​ന്ത്,​ കാ​ന്ത​ൻ​ ​എ​ന്നി​വ​രു​ടെ​ ​അ​റ​സ്റ്റ് ​പൊ​ലീ​സ് ​രേ​ഖ​പ്പെ​ടു​ത്തും.​ ​ഇവരിൽനിന്ന് ക്രൂ​ര​മാ​യ​ ​പീ​ഡ​ന​ങ്ങളാ​ണ് ​ത​നി​ക്ക് നേരിടേണ്ടി വന്നതെന്നും ക്രൂരതകളെ തുടർന്ന് ​ഇ​വ​രി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​തെ​ന്നും​ ​യു​വ​തി​ ​പൊ​ലീ​സി​നോ​ടു​ ​പ​റ​ഞ്ഞിട്ടുണ്ട്. ​’സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​ത​നി​ക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​ ​ന​ൽ​കുകയായിരുന്നു. അതിനുശേഷം നാ​ല് ​ദി​വ​സ​ത്തോ​ളം​ ​പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു’ യുവതി പൊലീസിനോട് പറഞ്ഞു.

പൊ​ലീ​സി​ൻ്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​യുവതിയുടേത് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്നാണ് കരുതിയത്. എന്നാൽ യുവതിയുടെ മൊഴി പുറത്തുവന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായി. കേസിൽ യു​വ​തി​യു​ടെ​ ​മൊ​ഴി​ ​നി​ർ​ണാ​യ​ക​മാ​യി മാറി. ​യുവാക്കൾ തന്നെക്കൊണ്ട് ​ ​മ​ദ്യം​ ​നി​ർ​ബ​ന്ധി​ച്ച് ​കു​ടി​പ്പി​ച്ച​താ​യും​ ​യു​വ​തി​ ​പ​റ​യു​ന്നു.​ യുവതി താഴേക്ക് വീണതിനെ തുടർന്ന് ​ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ ​ദി​നേ​ശ​ൻ​ ​എ​ന്ന​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടുകയായിരുന്നു.​ ​ഇ​യാ​ൾ​ക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സ് ​ഊ​ർ​ജി​ത​മാ​ക്കി.

യുവതിയുടെ ബന്ധുക്കൾ സ്ഥ​ല​ത്തെ​ത്തി​ ​യു​വ​തി​യെ​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​തു​ട​ർ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​യി. സംഭവം നടന്നത് വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണച്ചുമതല വർക്കല പോലീസിനാണ്. ഇതുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുഎത്തുമ്പോഴാണ് ഞെട്ടുന്ന വിവരം പുറത്ത് വരുന്നത്.

യുവതി​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ​ ​നി​ന്ന് 30​ ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ലേ​ക്ക് ​ചാടിയത് 2024 ജനുവരി മൂന്നിന് ​ഉ​ച്ച​യ്‌​ക്ക് 1.45​ഓ​ടെയാണ്.​ ​കൈ​കാ​ലു​ക​ൾ​ക്ക് ​ഒ​ടി​വും​ ​ശ​രീ​ര​മാ​കെ​ ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്‌​ത​ ​യു​വ​തി​യെ​ ​ആ​ദ്യം​ ​വ​ർ​ക്ക​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ ​യു​വ​തി​യെ​ ​പി​ന്നീ​ട് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​മാ​റ്റി. അവിടെവച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിർണ്ണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...