Connect with us

Hi, what are you looking for?

Kerala

മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് CPMന്റെ അഭിപ്രായമല്ല, ‘പ്രസംഗത്തിനിടയിലെ പ്രയോഗം’ എന്ന് എം വി ഗോവിന്ദൻ

പ്രധാനമന്ത്രിയുടെ ക്രിസ്തുമസില്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെതിരെ ആക്ഷേപിക്കുന്ന തരത്തിൽ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമശം സി പി എമ്മിന്റെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാത്രമാണ്’ എംവി ഗോവിന്ദന്‍ പറഞ്ഞു.

വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. ഇടത് മുന്നണി അഭിപ്രായം പറയുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

ആലപ്പുഴയിലെ പുന്നപ്ര നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി സജിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്ത് വന്നിരുന്നു. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്നാണ് റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

അതേസമയം, മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കു­​ന്ന­​തു​വ­​രെ കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ലെ­​ന്ന് പ്രഖ്യാപിച്ചിരി ക്കുകയാണ്. കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ ബ­​സേ​ലി­​യോ­​സ് മാ​ര്‍ ക്ലീ­​മി­​സ് കാ­​തോ­​ലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സജി ചെറിയാന്റെ ആക്ഷേപകരമായ പരാമർശത്തെ ബിഷപ്പുമാരും ക്രൈസ്തവ സംഘടനകളും വളരെ ഗൗരവപരമായാണ് എടുത്തിരിക്കുന്നത്. ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ മ­​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍റെ​ പ്ര­​സ്­​താ​വ­​ന ഔ­​ചി­​ത്യ​വും ആ­​ദ­​ര​വും ഇ​ല്ലാ­​ത്ത­​തെ­​ന്ന് കെ­​സി­​ബി­​സി കുറ്റപ്പെടുത്തി.

ബി­​ഷ­​പ്പു­​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത­​തി­​നേ­​ക്കു­​റി­​ച്ച് മന്ത്രി ബ­​ഹു­​മാ­​ന­​മി​ല്ലാ­​തെ സം­​സാ­​രി​ച്ച­​ത് ഉ­​ചി­​ത­​മാ­​യി­​ല്ലെ­​ന്ന് ഏ­​റ്റ​വും തീ­​വ്ര​ത​യോ​ടെ താ​ന്‍ സ​ര്‍­​ക്കാ­​രി­​നെ അ­​റി­​യി­​ക്കു­​ക­​യാ­​ണെ­​ന്ന് കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ ബ­​സേ​ലി­​യോ­​സ് മാ​ര്‍ ക്ലീ­​മി­​സ് കാ­​തോ­​ലി­​ക്കാ ബാ­​വ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...