Connect with us

Hi, what are you looking for?

News

ജപ്പാനിൽ അതിതീവ്രമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്, കടൽ തിരമാലകൾ അഞ്ചു മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ്

ടോക്യോ . ജപ്പാനിൽ വീണ്ടും അതിതീവ്രമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

ഭൂചലനത്തിൻ്റെ തീവ്രത കണക്കിലെടുത്താണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് സമുദ്രനിരപ്പ് അപകടകരമായ അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനങ്ങളോട് വീടൊഴിയാൻ അധികൃതർ അഭ്യർത്ഥിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ജപ്പാനിലെ ഇഷികാവ പ്രവിശ്യയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് ikkaaryangal അറിയിച്ചിട്ടുള്ളത്. ജപ്പാൻ തീരത്തുള്ള നിഗറ്റ, ടോയാമ, യമഗത, ഫുകുയി, ഹ്യോഗോ തുടങ്ങിയ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി ജപ്പാനിലെ എൻഎച്ച്കെ ബ്രോഡ്കാസ്റ്റർ അറിയിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുകയാണ്.

ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതി നാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്. സുനാമി കാരണം കടൽ തിരമാലകൾ അഞ്ചു മീറ്റർ വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെട്ട ജാപ്പനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ എത്രയും വേഗം ഉയർന്ന സ്ഥലത്തേക്കോ സമീപത്തെ കെട്ടിടത്തിൻ്റെ മുകളിലേക്കോ ഓടിക്കോളാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...