Connect with us

Hi, what are you looking for?

Crime,

ഷോൺ ജോർജിന്റേത് വല്ലാത്ത പൂട്ട്? സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ച ശേഷം CMRLന് എവിടെ നിന്ന് ഇൽമനൈറ്റ് കിട്ടി? ആര് കൊടുത്തു? നടന്നത് വമ്പൻ കൊള്ളയും അഴിമതിയും, ചുരുളുകൾ അഴിയും, പിണറായി കുടുങ്ങും?

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ പ്രമുഖ നേതാക്കൾക്ക് സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയ സംഭവത്തിൽ, സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചശേഷവും സി എം ആർ എല്ലിന് എങ്ങനെ എവിടെ നിന്ന് ഇൽമനൈറ്റ് കിട്ടിയെന്ന് പറണേണ്ടി വരും. ഇക്കാര്യത്തിൽ നുണ പറഞ്ഞു രക്ഷപെടാൻ സി എം ആർ എല്ലിന് കഴിയില്ല. അതോടെ സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചതിൽ പിന്നെ സർക്കാർ നിയമങ്ങളും, ചട്ടങ്ങളും മറികടന്നു സി എം ആർ എല്ലിന് ഇൽമനൈറ്റ് നൽകി എന്ന ഗുരുതരമായ അഴിമതികൂടിയാവും ഇതോടെ പുറത്ത് വരുക.

മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൊച്ചിയിലെ സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയെന്ന ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങിയിരിക്കുകയാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണത്തിന് മുന്നോടിയായി സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനും ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിരിക്കുകയുമാണ്.

സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ച ശേഷം സി എം ആർ എല്ലിന് എങ്ങനെ എവിടെ നിന്ന് ഇൽമനൈറ്റ് കിട്ടി എന്നാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ചോദിച്ചിരിക്കുന്നത്. 2016ൽ വൻ നഷ്ടത്തിലായിരുന്ന കമ്പനി ഏഴു വർഷം കൊണ്ട് വൻ ലാഭത്തിലേക്ക് എത്തിയത് എങ്ങനെ എന്നും, സി എം ആർ എൽ രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് എന്തിന് പണം നൽകി? എന്തിനു വേണ്ടിയായിരുന്നു ഇത്? സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലേ ? തുടങ്ങിയ ചോദ്യങ്ങളാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ചോദിച്ചിട്ടുള്ളത്. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎം ആർ എല്ലിനും ഈ കമ്പനിയിൽ ഓഹരി പങ്കാളിത്തമുളള കെ എസ് ഐ ഡിസിക്കും ആണ് കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സംഭവം അന്വേഷിക്കും.

പിണറായി വിജയൻ,രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം മുന്നണി വ്യത്യാസമില്ലാതെ കേരളത്തെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൂറുകോടിയോളം രൂപ വഴിവിട്ട് നൽകിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പ് സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നത്. കമ്പനികാര്യ തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു.

സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നതിനാൽ പിണറായി ഉൾപ്പടെ ഉള്ള നേതാക്കൾ ഈ സംഭവത്തിൽ കുടുങ്ങുമെന്ന് ഏതാണ് ഉറപ്പാവുകയാണ്. രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് പണം നൽകിയത് pachayaaya കരിമണൽ കൊള്ളക്കുള്ള കിമ്പളമായിരുന്നു എന്നാണ് മുഖ്യമായി ഈ സംഭവത്തിൽ ഉയരുന്ന ആരോപണം.

സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചശേഷവും സി എം ആർ എല്ലിന് ഇൽമനൈറ്റ് നൽകിയതും കിട്ടാൻ അവസരം ഉണ്ടാക്കിയതും ഗുരുതരമായ അഴിമതിയാണ്. നേതാക്കൾക്കടക്കം പണം നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി മറ്റൊരു വശത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതി കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണിപ്പോൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...