Connect with us

Hi, what are you looking for?

Kerala

മോദിയുടെ പരിപാടിക്ക് സുരേന്ദ്രന്റെ ക്വട്ടേഷൻ പിണറായിയുടെ പിള്ളേർക്കോ? എന്താ കളി ഇല്ലേ ?

മോദി എത്തുകയാണ് ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും. ജനുവരി മൂന്നിനാണ് മോദി കേരളത്തിൽ എത്തുന്നത്. എന്തായാലും മോദി എത്തുന്നതോടെ ചില നിർണ്ണായക തീരുമാനങ്ങൾ കേരള ബി ജെ പിയിൽ ഉണ്ടാകും. കേരളത്തിൽ ബി ജെ പിയുടെ രാഷ്ട്രീയ കാലാവസ്ഥ ഏറെ കലുഷിതം ആണെന്ന് തന്നെ പറയേണ്ടി വരും. സുരേഷ് ഗോപിയെ പൂട്ടാൻ പുതിയ പദ്ധതികളുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ.
ഇതിനു പിന്നിൽ ബി ജെ പി യിൽ പിണറായിക്കുള്ള അടുത്ത ബന്ധങ്ങളാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

തൃശ്ശൂരിൽ സുരേഷ്‌ഗോപി മത്സരിക്കാതെ ഇരിക്കാൻ ആണ് ഈ പെടാപ്പാടു മുഴുവൻ. കരുവന്നൂർ മൂലം പലവിധ പ്രശനം പിണറായിക്ക് തൃശ്ശൂരിൽ എന്നത് തന്നെ കാരണം. സുരേന്ദ്രൻ ആണെങ്കിൽ സുരേഷ്‌ഗോപിയും ശോഭ സുരേന്ദ്രനും തെളിഞ്ഞു വരാതിരിക്കാൻ നല്ല കണക്കറ്റ് പരിശ്രമിക്കുന്നുണ്ട്. ഉപാധ്യക്ഷന്മാർ രണ്ട് സിനിമക്കാരാണ്. അധ്യക്ഷ സ്ഥാനത്തേക്കാണ് ശോഭ സുരേന്ദ്രന്റെ വരവ്. അത് കാത്ത് കാത്തിരിക്കുകയാണ് അണികൾ.

ഇക്കുറിയെങ്കിലും കേരളത്തിൽ വേരോട്ടമുണ്ടാക്കാനുള്ള ബി ജെ പി അണികളുടെ നെട്ടോട്ടം. കേന്ദ്രസർക്കാരിന്റെ അജണ്ട. അങ്ങനെ നീളുകയാണ് കാര്യങ്ങൾ. എന്തായാലും ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി മോദി എത്തുന്നത്. മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതാണ് പ്രധാന അജണ്ട എന്നാണു ബി ജെ പി – ആർ എസ് എസ് വൃത്തങ്ങൾ അറിയിക്കുന്നത്.

വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇതിലൂടെ വീണ്ടും ഒരു തന്ത്രം കൂടി പണിയുകയാണ് സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ. കാരണം മോദി ജിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരാണ് പങ്കെടുക്കുമെന്ന് കണക്കുകൂട്ടുന്നത്. അത് സംസ്ഥാന അധ്യക്ഷന്റെ ചുമതലയിലുള്ള കാര്യമാണ്. ഇപ്പോഴത്തെ നിലയിൽ ചിത്രത്തിൽ പോലുമില്ലാത്ത വ്യക്തിയാണ് കെ സുരേന്ദ്രൻ. സുരേന്ദ്രന്റെ സ്ഥാനം ഈ മാർച്ചോടെ തീരും. ആ കാര്യത്തിലും മിക്കവാറും ജനുവരിൽ മോദി എത്തുന്നതോടെ തീരുമാനം ഉണ്ടാകും. ഇനി സുരേന്ദ്രന്റെ കാര്യം ദൈവം തമ്പുരാൻ വിചാരിച്ചാലും കൂട്ടിയാൽ കൂടില്ല.

അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് എടുത്ത തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ വി മുരളീധരൻ വിചാരിച്ചാലും സാധിക്കില്ല. അതുകൊണ്ട് തന്റെ സ്ഥാനം പോകാതെ നോക്കേണ്ടത് സുരേന്ദ്രന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഈ സമ്മേളനത്തിന് ആളെയെത്തിക്കുക എന്ന ടാസ്ക് ഏറ്റെടുത്തിരിക്കുകയാണ് സുരേന്ദ്രൻ. അതിനായി വീണത് വീണ്ടും പിണറായിയുടെ കാൽക്കൽ തന്നെ. പിണറായി ആപത്ബാന്ധവൻ കൂടിയാണ്. സുരേന്ദ്രനെ പോലുള്ള സ്വന്തം പാർട്ടിയെ വഞ്ചിക്കുന്നവർ എന്ന് കൂടി പറയേണ്ടി വരും.

അമിത്ഷാ തൃശ്ശൂരിൽ വന്നപ്പോഴും വൻ ജനസഞ്ചയമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പോലും പരിപാടിക്ക് ആളെത്തിയിരുന്നു. ആ പരാജയവും സുരേന്ദ്രൻ അടക്കമുള്ള പാർട്ടി വഞ്ചകർ നടത്തിയ വോട്ടുമാറിക്കലിന്റെ ഭാഗമായിട്ടായിരുന്നു. ഇക്കുറിയും സുരേന്ദ്രൻ പ്രതീക്ഷിക്കുന്നതും ഇതൊക്കെ തന്നെയായിരുന്നു. ഇത്തരത്തിലൊരു കൈകൊടുക്കലിലൂടെ പാർട്ടിയുടെ ഭാഗമായി നിൽക്കേണ്ടി വരുന്നവരെ പിണറായിയുടെ ഒത്താശയോടെ സമ്മളനത്തിൽ എത്തിക്കുക. രണ്ടു ലക്ഷത്തിലേറെ പേര് അവിടെ പങ്കെടുത്തു എന്ന് വരുത്തി തീർക്കുക. അത് തന്റെ നേതൃപാടവം ആണെന് വരുത്തി തീർക്കുക. പിണറായിവിജയന്റെ നവകേരള സദസിനു ആളെ കൂട്ടിയത് മുഴുവൻ കുടുംബശ്രീയിലുള്ളവരെയും തൊഴിലുറപ്പ് തൊഴിലാളികളെയും അതുപോലെ തന്നെ പാർട്ടിയുടെ ആജ്ഞ ശിരസാവഹിക്കാൻ നിയോഗിക്കപ്പെട്ട പാവങ്ങളെ വേദിയിലെത്തിച്ചായിരുന്നു. എന്നിട്ടും പലയിടങ്ങളിലും ആളില്ലാത്ത അവസ്ഥ വന്നു എന്നതും കേരളം കണ്ടതാണ്.

അതേരീതിയിൽ തന്നെ അവരെ എത്തിച്ച ആളെണ്ണം കൂട്ടാനാണ് പിണറായിയോട് ആവശ്യപ്പെട്ടിരുന്ന സഹായം. അതിനു പകരമായി വിജയസാധ്യത കണക്ക് കൂട്ടുന്ന ആറിടങ്ങളിൽ പരാജയം ഉറപ്പാക്കി വോട്ടു മറിക്കലാണ് സുരേന്ദ്രന് പിണറായി നൽകിയിരിക്കുന്ന ടാസ്ക്. സുരേന്ദ്രൻ ഇതുവരെയും ചെയ്തു വന്ന കാര്യങ്ങളിൽ ഒന്ന്. എന്ത് തന്നെ ആയാലും സുരേന്ദ്രൻ തന്റെ കസേര ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന ക്യാപ്ഷൻ പോലെ തന്നെ കേരളത്തിലെ ബി ജെ പിയുടെ ചുമതലക്കാരി ഒരു വനിതാ ആകുന്നതിൽ തെറ്റില്ല എന്ന നിലയിലേക്ക് അമിത ഷായും മോദിയും ചേർന്ന് എടുത്ത തീരുമാനത്തിലുണ്ട്.

ഈ തീരുമാനത്തിന് പിന്നിൽ സുരേഷ് ഗോപിക്കും പങ്കുണ്ട്. പിണറായിയുടെ ആസനം താങ്ങി വിടുപണി ചെയ്യുന്ന കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാണ് തീരുമാനം ആയിരിക്കുന്നത് എന്നറിയാനാണ് സാധിക്കുന്നത്. ശോഭ സുരേന്ദ്രനെ വയനാട്ടിൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് വേണ്ട എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആ തീരുമാനം ഇവിടെ പാട്ടാക്കിയതിനു പിന്നിൽ വി മുരളീധരനും കെ സുരേന്ദ്രനുമാണ്.

വയനാട്ടിൽ നിർത്തി തോൽപ്പിച്ചാൽ പിന്നെ എന്നെന്നേക്കുമായി പാർട്ടിയിൽ നിന്ന് ഭ്രഷ്ടയാക്കാം എന്നതായിരുന്നു ഈ സഖ്യം കരുതിയത്. എന്നാൽ വളരെക്കാലമായി സുരേന്ദ്രനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ ചീട്ട് കീറാനാണ് തീരുമാനിച്ചത്. അത് തന്നെയാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നതും. സുരേന്ദ്രന് പിണറായിക്കു വേണ്ടി വിടുപണി ചെയ്യുന്നതും പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ കിട്ടിയ അവസരമൊക്കെയും സുരേന്ദ്രൻ പിണറായിക്ക് വേണ്ടി വിറ്റു.

കൊടകര കുഴൽപ്പണക്കേസും സുരേന്ദ്രന് വിനയാകും. അതുകൊണ്ടു തന്നെ ഇലക്ഷന് മുൻപ് തന്നെ അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രനിൽ നിന്ന് ശോഭ സുരേന്ദ്രന് കൈമാറാനാണ് സാധ്യത. ഇതിലൂടെ പിണറായിയുടെ പദ്ധതികൾ കേരളത്തിൽ പൊളിച്ചടുക്കാനാണ്‌ കേന്ദ്രത്തിന്റെ നീക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...