Connect with us

Hi, what are you looking for?

Crime,

‘അപകീത്തി കേസിൽ സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തി യുസഫലിയെയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ ഏത് ലോക്കറിലെന്ന് പിണറായിയുടെ പോലീസ്’ നിശബ്ദയാക്കാൻ നോക്കുന്നു, ചിത്രവധം ചെയ്യുന്നു – സ്വപ്ന

കണ്ണൂർ . സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരെയുള്ള അപകീത്തി കേസിന്റെ പേരിൽ സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തി യുസഫലിയെയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ എവിടെ ഏതു ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പിണറായിയുടെ പോലീസ്. തന്നെ നിശബ്ദമാക്കാൻ പോലിസ് ശ്രമിക്കുന്നതായി മാധ്യമങ്ങളോടെ പറഞ്ഞ സ്വപ്ന സുരേഷ്, എം വി ഗോവിന്ദനെന്ന രാഷ്ട്രീയ നേതാവിനെ തനിക്ക് അറിയില്ലെന്നും, തന്റെ പോരാട്ടം തുടങ്ങിയ കാലം മുതൽ എന്നെ നിശബ്ദയാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു.

‘യുസഫലിയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ എവിടെയാണ് ഏതു ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചു. അത് ഈ കേസുമായി എന്തു ബന്ധമാണെന്ന് അറിയില്ല. തന്നെ ചോദ്യം ചെയ്യാനായി ബെംഗ്ളൂരിൽ നിന്നും വിളിച്ചു വരുത്തി പോലീസ് നാടകം കളിക്കുകയാണെന്നും’ സ്വപ്ന കുറ്റപ്പെടുത്തി.

പ്ലസ് ടു വരെ മാത്രം പഠിച്ച സ്വപ്നക്ക് എങ്ങനെയാണ് എംബസിയിൽ ജോലി കിട്ടിയതെന്നായിരുന്നു പോലീസിന്റെ മറ്റൊരു ചോദ്യം. എം വി ഗോവിന്ദനെ അറിയില്ലെന്നു പറഞ്ഞപ്പോൾ മുൻ മിനിസ്റ്ററാണെന്നും ഇപ്പോൾ പാർട്ടിയുടെ സെക്രട്ടറിയാണെന്നും പോലീസ് സ്വപ്നയെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. സ്വപ്ന സുരേഷ് പറഞ്ഞു.

കണ്ണൂർ എസിപി ടി കെ രത്നകുമാർ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നര മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗത്തിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നൽകിയ അപകീർത്തി കേസിലാണ് സ്വപ്നാ സുരേഷിനെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.

സ്വപ്ന പറഞ്ഞത് ഇങ്ങനെ : ‘അസംബന്ധമായ ചോദ്യങ്ങളാണ് അവർ ചോദിച്ചത്. 2016-ൽ സിഎമ്മുമായി ഔദ്യോഗികമായി ബന്ധപ്പെടുന്ന കാലത്ത് എം വി ഗോവിന്ദൻ എന്ന രാഷ്ട്രീയക്കാരൻ ഉണ്ടോയെന്ന കാര്യം തനിക്കറിയില്ല. ഏതോ തനിക്കറിയാത്ത ഒരു സിപിഎം പ്രവർത്തകർ നൽകിയ പരാതിയിലാണ് തന്നെ ചിത്രവധം ചെയ്യുന്നതിന് കണ്ണൂരിലേക്ക് വിളിച്ചു വരുത്തിയത്. കേന്ദ്രസർക്കാരിൽ ആരുമായി ബന്ധമുണ്ടെന്നും ഇഡിക്ക് കൊടുത്ത തെളിവുകൾ എന്താണെന്നും ചോദിച്ചു. അതൊക്കെ താൻ ബംഗ്ളൂർ കോടതിയിൽ ഡിഫർമേഷൻ കേസിൽ സമർപ്പിച്ചതാണ്’ സ്വപ്ന സുരേഷ് പറഞ്ഞു.

‘ഇഡി വിജീഷ് പിള്ളയോട് 30 കോടി രൂപയെ കുറിച്ചു ചോദിച്ചു. അതൊക്കെ ചോദിച്ചാൽ എനിക്ക് എങ്ങനെയാണ് പറയാൻ കഴിയുക. പക്ഷെ, ഒരു കാര്യം ഞാൻ പറയുന്നു. എനിക്ക് നീതി കിട്ടുന്നതു വരെ ഞാൻ പോരാടും. ഈ കാര്യത്തിൽ പുറകോട്ടു പോവില്ല’. ഞാൻ മടങ്ങുമ്പോൾ പോലീസ് ചോദിച്ചു ഭീഷണിയുണ്ടെന്ന് എങ്ങനെയറി യാം എന്ന്. സുരക്ഷ എന്തെങ്കിലും വേണോയെന്നും ചോദിച്ചു. സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്ന് അന്നുന്നയിച്ച ആരോപണ ത്തിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഗോവിന്ദനുമായി ബന്ധമുണ്ടെന്നും അയാളുടെ മകനുമായി പരിചയമുണ്ടെന്നും ഇവിടം വിട്ടു പോകാൻ 30 കോടി രൂപ വാഗ്ദ്ധാനം ചെയ്തുവെന്ന ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും’ സ്വപ്ന സുരേഷ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...