Connect with us

Hi, what are you looking for?

Kerala

സുധാകരന്റെ വെടി കുറിക്ക് കൊള്ളും, ഇല്ലേൽ കേരളത്തിൽ സി പി എമ്മിന്റെ മരണമണി കേൾക്കാം

ജി സുധാകരൻ പിണറായിക്ക് കൊടുത്ത അടി അത് ഒരു ഒന്നൊന്നര അടിയാണ്. അത് തിരിച്ചറിവിലേക്കുള്ള അടിയാണെങ്കിൽ നല്ലത് എന്ന് മാത്രമേ പറയാനാകൂ. മറന്നു പോയ പലകാര്യങ്ങളും ജി സുധാകരൻ തന്റെ പ്രസംഗത്തിലൂടെ അന്ധരായിപ്പോയ പാർട്ടി നേതൃത്വത്തെയും അണികളെയും ഓർമ്മപ്പെടുത്താനുള്ള ശ്രമം കൂടി നടത്തിയിരിക്കുകയാണ്.

നവകേരള സദസിന്റെ ഭാഗമായി DYFI പ്രവർത്തകർ നടത്തിയ തോന്ന്യവാസത്തെ വിപ്ലവമെന്നു സാമാന്യവൽക്കരിച്ച നേതൃത്വത്തെ ഇരുകരണത്തും അടിച്ചിരിക്കുന്നയാണ് എന്ന് പറയാതെ പറ്റില്ല. എന്തായാലും സദസ് കഴിഞ്ഞ പാടെ സി പി എമ്മിൽ അടി തുടങ്ങി. താമസിയാതെ ഇത് പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അണിയറയില്‍ ശക്തം. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍ വെടിപൊട്ടിച്ചു.

നവകേരള സദസ്സിലുടനീളം പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകെ ഡിവൈഎഫ്‌ഐക്കാരും സി.പി.എം പ്രവര്‍ത്തകരും ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെയായിരുന്നു സുധാകരന്റെ വിമര്‍ശനം. പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമല്ല ജയിക്കുന്നതെന്നും നിഷ്പക്ഷരായ വോട്ടര്‍മാരുടെയും മറ്റ് പാര്‍ട്ടിക്കാരുടെയും സ്വീകാര്യത കൊണ്ടാണെന്നും അതില്ലെങ്കില്‍ എങ്ങനെ നിയമസഭയില്‍ ജയിക്കുമെന്നും സുധാകരന്‍ നേതൃത്വത്തിന് നേരെ ചോദിച്ചു. പൂയപ്പിള്ളി തങ്കപ്പന്‍ രചിച്ച ‘സരസകവി മുല്ലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ടവീര്യം’ പുസ്തക പ്രകാശന ചടങ്ങിലാണ് ആരെയും പേരെടുത്ത് പറയാതെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

‘കുറച്ചു പേര്‍ മാത്രം കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്. അത് തെറ്റാണ്. അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് സ്വീകാര്യരാവുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ ജയിക്കും? മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ? കണ്ണൂരില്‍ എവിടെയെങ്കിലും സംഭവിച്ചേക്കും. ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്’

പിണറായിയും എം.വി ഗോവിന്ദനും അടങ്ങുന്ന കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചു. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും പരിവാരങ്ങളും ന്യായീകരിക്കുകയായിരുന്നു. പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല.

കോടതി ഇടപെട്ടതോടെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരി ക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഷൂ എറിഞ്ഞവര്‍ക്കെ തിരെ കൊലക്കുറ്റം ചുമത്താന്‍ പോലീസ് ആവേശം കാട്ടുകയും കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കണ്ണൂര്‍ നേതാക്കളുടെ ശൈലിക്കെതിരെ കൂടിയാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്. ഇരുപത് കൊല്ലം മുമ്പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയെയാണ് പിണറായി വിജയനും പൊളിറ്റക്കല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പുള്ള അതേ മാനസികാവസ്ഥയിലാണ് ശശി ഇപ്പോഴും പോലീസിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് മൈക്കിനെതിരെ പോലും കേസെടുത്ത സംഭവം ഉണ്ടായത്. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മിലെ പല നേതാക്കള്‍ക്കും ഇഷ്ടപെട്ടിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയില്‍ മാത്രം കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതിനാല്‍ മറ്റ് നേതാക്കള്‍ക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. മാത്രമല്ല എതിര്‍പ്പുള്ള നേതാക്കളില്‍ പലരും മറ്റ് പല കുരുക്കുകളിലും പെട്ടിട്ടുണ്ട്.

അപ്പോഴൊക്കെ മുഖ്യമന്ത്രി കണ്ണടയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് വിഴുങ്ങാനോ, ഛര്‍ദ്ദിക്കാനോ പറ്റാത്ത അവസ്ഥയിലാണ് പല അണ്ണന്മാരും. ജി.സുധാകരന്‍ കയ്യിൽ അഴിമതിയുടെ കറ ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആരേയും ഭയക്കേണ്ട കാര്യമില്ല. ഉള്ളകാര്യം ആരുടെയും മുഖത്ത് നോക്കി പറയും. കരവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ സുധാകരന്‍ പരസ്യമായി പറഞ്ഞിട്ടും പിണറായി വിജയനടക്കം ആരും പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. തട്ടിപ്പ് നടന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ബാങ്കിന്റെ ചുമതലക്കാരനായ കണ്ണന്‍ ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം. അല്ലാതെ ഇ.ഡിക്കെതിരെ തിരിഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു അന്നത്തെ വിമര്‍ശനം. കേന്ദ്ര ഏജന്‍സിയായ ഇ.ഡി ഭരണഘടനാ ഉപകരണമാണ്. അവര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ട്. അവരുമായി സഹകരിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്തണം. ഏത് കൊലക്കൊമ്പനായാലും തെറ്റ് ചെയ്താല്‍ നടപടി എടുക്കണം എന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. ആലപ്പുഴയിലെ പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതി രെയും തുറന്നടിച്ചിരുന്നു. അതിന് എളമരം കരീം അടക്കം പിന്തുണ നല്‍കിയിരുന്നെന്നും ചൂണ്ടിക്കാട്ടി.

സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടാണ് അവിടെ സലാമിനെ എം.എല്‍.എ ആക്കിയത്. വിജയിച്ച ശേഷം ചിലര്‍ സുധാകരനെതിരെ പരാതി നല്‍കി. തുടര്‍ന്ന് എളമരം കരീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞ ഒരു വരി പോലും രേഖപ്പെടുത്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനെതിരെ കരീമോ പാര്‍ട്ടി നേതൃത്വമോ മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

പ്രായാധിക്യം കാരണം കഴിഞ്ഞ തവണ സുധാകരന് പാര്‍ട്ടി സീറ്റ് നല്‍കിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന പദവി ഉള്‍പ്പെടെ അദ്ദേഹം വേണ്ടെന്ന് വെച്ചു. ജില്ലയില്‍ പലരും തനിക്കെതിരെ നീക്കംനടത്തുന്നതിലും പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ജി.സുധാകരന് കടുത്ത അതൃപ്തിയുണ്ട്. ഭരണനേതൃത്വത്തോടുള്ള അഭിപ്രായഭിന്നത അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. പ്രത്യേകിച്ച് മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്ന നന്ദികേടിനെ കുറിച്ച്.

പൊതുമാരമത്ത് വകുപ്പിലെ പല പദ്ധതികളും മുന്‍ മന്ത്രിയായിരുന്ന സുധാകരന്‍ തുടങ്ങി പാതിയാക്കിയതാണ്. അതിന്റെ ഉദ്ഘാടന വേളയില്‍ അദ്ദേഹത്തെ കുറിച്ച് ഒരു പരാമര്‍ശം പോലും റിയാസ് നടത്തിയിരുന്നില്ല. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ തകര്‍ത്ത് 20 വര്‍ഷക്കാലം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കൊടുക്കാതിരുന്നത് കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ?.

https://youtu.be/3YUAL4t0FHU?si=MooIhEBKvnr5N5rq

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...