Connect with us

Hi, what are you looking for?

Crime,

മോദി എത്തും മുമ്പ് സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്യാൻ നീക്കം, കള്ളക്കേസ് പിണറായിക്ക് കുഴി തോണ്ടും?

മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വലിയ തിരിച്ചടിയാണ് സുരേഷ്‌ഗോപിയുടെ ഉയർന്നു വന്ന വ്യക്തിപ്രഭാവം. അത് മാത്രമല്ല കരുവന്നൂരിൽ സഹകാരി സംരക്ഷണ പദയാത്ര നടത്തിയതോടെ ഉണ്ടായ കലിപ്പ് കട്ടക്കലിപ്പായി മാറി. അതുകൊണ്ടു തന്നെ എങ്ങനെയും ആ വ്യക്തിപ്രഭാവം ഇല്ലാതെയാക്കാൻ നടത്തിയ നാണംകെട്ട കളിയാണ് ഷിദ ജഗത്തിന്റെ പീഡന പരാതി. അത് ഒരു ദിവസം വൈകിട്ടോടെ സി പി എം ഊതിവീർപ്പിച്ചെടുത്ത സംഭവമാണ്. പക്ഷെ പ്രതീക്ഷിച്ച റീച് ഈ സംഭവത്തിന് കിട്ടിയില്ല എന്നുമാത്രമല്ല സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം വൻതോതിൽ ഉയരുകയും ചെയ്തു.

വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഇതിനെ തുടർന്ന് നടന്നത്. സുരേഷ്‌ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ സംസ്ഥനനമാകമാനം പ്രതിഷേധങ്ങൾ ബി ജെ പിയുടെയും ആർ എസ എസിന്റെയും നേതൃത്വത്തിൽ ഉണ്ടാകുമായിരുന്നു. എന്നാൽ സാഹചര്യം മോശമാണെന്ന് മനസിലായതോടെ ആ നീക്കം മാറ്റി വയ്ക്കുകയാണ് ചെയ്തത്. അറസ്റ്റ് തടയാൻ നടൻ മമ്മൂട്ടി പോലും പിണറായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിണറായി അന്ന് പതുങ്ങിയതിനു പിന്നിൽ വീണ്ടും ഗൂഢാലോചന നടത്താനാണെന്ന് ക്രൈം ചാനൽ പറഞ്ഞിരുന്നു. അത് സത്യമാകുകയാണ് ഇപ്പോൾ കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ തകൃതിയായി നീക്കം നടത്തുന്നതായി വാർത്തകൾ വന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്ന ദിവസം തന്നെ സുരേഷ് ​ഗോപിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സംശയം. മാധ്യപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ​ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മൂന്നിനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെതിരെയുള്ള നീക്കമാണെന്നാണ് സംശയം. സുരേഷ് ​ഗോപിയെ വേദിയിൽ നിന്നും മാറ്റി നിർത്തുകയാണ് ലക്ഷ്യം.
നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ​ഗോപിക്കെതിരെ കൂടുതൽ ​ഗുരുതരമായ വകുപ്പുകൾ ചുമത്തിയതായിട്ടാണ് വിവരം. മുമ്പ് 354 വകുപ്പിലെ 1,4 ഉപവകുപ്പുകളാണ് ചുമത്തിയത്. എന്നാൽ ഇപ്പോൾ 354 വകുപ്പ് പൂർണമായും സുരേഷ് ​ഗോപിക്കെതിരെ ചുമത്തികൊണ്ടാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നത്.

സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പൊലീസ് പരിശോധിച്ചു. 17 മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി. പോലീസ് രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സ്ത്രീ പീഡനക്കേസിൽ സുരേഷ് ​ഗോപിയെ സ്ത്രീ പീഡനക്കേസിൽ കുടുക്കി കളങ്കിതനെന്ന വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇതെന്നാണ് വിവരം. നവകേരള യാത്രയുമായി ബന്ധപ്പെട്ട തിരക്കു കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി തൊടുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വരുകയും ഉണ്ടായി.

എന്നാൽ അന്നും സുരേഷ് ഗോപിക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു ശോഭ സുരേന്ദ്രൻ. അന്ന് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ കേരളത്തിൽ പ്രക്ഷോഭം നടക്കുമായിരുന്നു എന്ന് ശോഭ ജി ഒരു പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. അതിനു തയ്യാറെടുത്ത് തന്നെയാണ് ബി ജെ പിയും ആർ എസ് എസ്സും ഇരുന്നിരുന്നതും. സുരേഷ്‌ഗോപിയെ തൊട്ടാൽ പ്രവർത്തകരും നേതൃത്വവും വെറുതെ ഇരിക്കില്ല എന്ന് താക്കീതും നൽകിയിരുന്നു. ഇപ്പോഴും പിണറായിയുടെ നീക്കം അതുതന്നെയാണെങ്കിൽ ശോഭ ജി അതിനു മുതിർന്നേക്കും. ശോഭ ജിയുടെ ഒരു വാക്കു കേട്ടാൽ പ്രവർത്തകർ മറ്റെന്തിനെയും മാറ്റി നിർത്തി രംഗത്തിറങ്ങുമെന്നു ഉറപ്പാണ്. അന്നും സുരേഷ്‌ഗോപിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു സമയത്തും ആദ്യം പറന്നെത്തിയതും ശോഭ സുരേന്ദ്രൻ ആയിരുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി വാദിച്ചതും ശോഭ സുരേന്ദ്രൻ തന്നെയാണ്. സുരേഷ്‌ഗോപിയും ശോഭ സുരേന്ദ്രനും ഇപ്പോൾ ഏറെ ആരാധകരുള്ള അണികൾ ഒപ്പമുള്ള നേതാക്കളാണ്. ഈ വിധത്തിലേക്ക് സുരേഷ് ഗോപിയെ വലിച്ചിഴച്ചപ്പോഴും ശോഭ സുരേന്ദ്രൻ പറഞ്ഞത് ക്യാബിനറ് റാങ്കുള്ള മന്ത്രിയായി സുരേഷ്‌ഗോപി വരുമെന്നാണ്. ആ പിന്തുണ പിണറായിയുടെ ഈ നീക്കമറിഞ്ഞ അണികൾ ഇപ്പഴും പ്രതീക്ഷി ക്കുന്നുണ്ട്. മോദി ജി എത്തുന്ന അത്രയും വലിയൊരു സമ്മേളനത്തി ലേക്ക് സുരേഷ്‌ഗോപിയെ പങ്കെടുപ്പിക്കാതിരിക്കുക എന്നത് പിണറായിയുടെ ലക്ഷ്യമാണെങ്കിൽ അതിൽ പങ്കെടുപ്പിക്കുക എന്നത് ബി ജെപിയുടെയും ശോഭ ജിയുടെയും ലക്ഷ്യമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...