Connect with us

Hi, what are you looking for?

Crime,

പിണറായി വിരുദ്ധര്‍ക്ക് നാവനക്കാൻ പേടി, ജി സുധാകരനൊഴികെ വിരുദ്ധരെല്ലാം ലാൽസലാം പാടുകയാണ്

മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസും DYFI യും കാട്ടിയ അതിക്രമങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്തത് മുന്‍ മന്ത്രി ജി സുധാകരൻ മാത്രം. അക്കാര്യം ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ് ജി സുധാകരൻ എന്നും പറയണം. സുധാകരൻ പറഞ്ഞത് ശരിയെന്നു പറയുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുന്ന നേതാക്കള്‍ സി പി എമ്മില്‍ ഉണ്ടെങ്കിലും പിണറായി പേടി കൊണ്ടവരൊന്നും നാവനക്കുന്നില്ല.

പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി, ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങി പല പ്രമുഖർക്കും ജി സുധാകരന്റെ നിലപാടാണ് ഉള്ളത്. പക്ഷെ പിണറായിപ്പേടി കൊണ്ടവരൊന്നും നാവു തുറക്കുന്നില്ല. പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ക്കെതിരെ തിരിഞ്ഞു മറിഞ്ഞും നോക്കാതെ കടുത്ത നിലപാട് സ്വീകരിച്ച രാഷ്ട്രീയ പാരമ്പര്യമാണ് പിണറായിക്ക് ഉള്ളത്. അത് തിരിഞ്ഞു നോക്കുമ്പോഴാണ് പിണറായി വിരുദ്ധര്‍ക്ക് ധൈര്യവുമില്ലാതാവുന്നത്.

തെരുവോരങ്ങളില്‍ നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിനൊപ്പം ഡി വൈ എഫ് ഐയും ആക്രമണം നടത്തിയതിനെതിരെയാണ് ജി സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സുധാകരന്റെ അഭിപ്രായം തന്നെയാണ് സി പി എമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇന്നുള്ളത്. അവര്‍ക്കാക്കും പക്ഷെ സുധാകരനെ പിന്തുണക്കാനാവുന്നില്ല. നവകേരളാ സദസിനെ ജനദ്രോഹ സദസ്സാക്കിയതിൽ മുഖ്യ പങ്ക് DYFI ക്കാണ്. അതിനു പിണറായി ഒട്ടും മടികാണിക്കാത്ത ഗുഡ് സർവീസ് എൻട്രിയും കൊടുക്കേണ്ടതാണ്. DYFI യുടെ ആക്രമണങ്ങളും അതിന് മുഖ്യമന്ത്രി നല്‍കിയ പിന്തുണയുമാണ് സി പി എം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റാൻ വഴിയൊരുക്കിയിരിക്കുന്നത്. ഇത് തന്നെയാണ് ജി സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പൊരുൾ.

പിണറായി വിജയന്‍ ഡി വൈ എഫ് ഐ അക്രമങ്ങളെ പിന്തുണച്ചതാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയതെന്നാണ് വിരുദ്ധ നേതാക്കളില്‍ പലരും ഇന്ന് ചിന്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമങ്ങളെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുക വരെ ചെയ്തിട്ടും തെറ്റ് തിരുത്തി പാർട്ടിയുടെ മുഖം രക്ഷിക്കാൻ പിണറായി ഒരുക്കവുമല്ല.

വി എസിന്റെയും നയനാരുടെയും കാലത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡി വൈ എഫ് ഐക്കാരും സി പി എമ്മുകാരും മര്‍ദ്ദനം അഴിച്ചുവിട്ടിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രിമാര്‍ അത്തരം മര്‍ദ്ധനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. പിണറായി DYFI നടത്തിയ ആക്രമത്തെ പരസ്യമായി പിന്തുണക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് വലിയ അവമതിപ്പുണ്ടാക്കി എന്ന് തന്നെയാണ് പിണാറായി വിരുദ്ധരുടെ പക്ഷം. പക്ഷെ അതവർ തുറന്നു പറയാൻ പേടിക്കുന്നു. ജി സുധാകരന്‍ പറഞ്ഞിതനോട് അനുഭാവം ഉണ്ടെങ്കിലും അതിനെ പരസ്യമായി പിന്തുണച്ച് പിണറായിയുടെ വിരോധം വാങ്ങേണ്ട എന്ന നിലപാടിലാണ് ഈ വിരുദ്ധ നേതാക്കൾ ഇപ്പോൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...