Connect with us

Hi, what are you looking for?

Kerala

മറ്റുള്ളവരുടെ മുഖത്ത് അടിക്കുന്നത് വിപ്ലവമല്ല, ഞങ്ങൾ മാത്രം മതിയെന്ന് പറയുന്നതും ശരിയല്ല, മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമോ? പിണറായിയെ ഓർമ്മപ്പെടുത്തി സിപിഎം നേതാവ് ജി സുധാകരൻ

ആലപ്പുഴ . മറ്റുള്ളവരുടെ മുഖത്ത് അടികൊടുത്തിട്ട് അത് വിപ്ളവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്നും, മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? എന്നും പിണറായിയോടും സി പി എം നേതൃത്വത്തോടും കുറിക്ക് കൊള്ളുന്ന ചോദ്യ ശരങ്ങളുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ.

പാർട്ടിയ്ക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാവുന്നില്ലെങ്കിൽ നിയമസഭയിലേയ്ക്ക് എങ്ങനെ ജയിക്കും? എന്നും ജി സുധാകരൻ ചോദിച്ചിട്ടുണ്ട്. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്‌‌തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു സുധാകരൻ.

‘അ‌ഞ്ചാറ് പേർ മാത്രം കെട്ടിപ്പിടിച്ച് കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ? അങ്ങനെ പാർട്ടി വളരുമെന്ന് ചിലർ കരുതുകയാണ്. തെറ്റാണത്. ഇങ്ങനെയൊന്നുമല്ല. അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാർട്ടിയ്ക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാവുന്നില്ലെങ്കിൽ നിയമസഭയിലേയ്ക്ക് എങ്ങനെ ജയിക്കും? മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. എന്നാൽ ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്ക് കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത് – ജി സുധാകരൻ പറഞ്ഞു.

രാജ്യത്ത് 12 ശതമാനമായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇന്ന് 2.5 ശതമാനമായി ചുരുങ്ങി. കേരളത്തിലിത് 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാറ്റിനും മേലെയെന്ന അഹങ്കാരമെല്ലാം മാറ്റി, ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവർത്തിയും നല്ലതാരിയിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ളവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല’- ജി സുധാകരൻ ഓർമ്മിപ്പിച്ചു.

പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എം എൽ എ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആളുകൾക്ക് ഓർമയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. അതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ പോകും – – ജി സുധാകരൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...